യാ ഹുസൈൻ ഇബ്നു അലി
പരിശുദ്ധ മക്കയിൽ മാലിക്കി കുടുംബം നടത്തിയ വലിയൊരു മൗലിദ് സദസ്സിലേക്ക് ഡോ.സയ്യിദ് അലവി മാലികി(റ) തങ്ങൾഇമാമുൽ അറൂസ് (റ)ൻ്റെ പേരക്കുട്ടിയായിരുന്ന ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും ആത്മീയ നേതാവുമായിരുന്നഡോ. തൈക്ക ശൈഖ് ശുഹൈബ്ആലിം(റ)നെ പ്രത്യേകം ക്ഷണിച്ചിരുന്നു. മഹത്തായ ആ മൗലിദ് സദസ്സിൽ വിദേശ രാജ്യങ്ങളില ഒത്തിരി മഹാത്മാക്കൾ ഒരുമിച്ച് കൂടിയിട്ടുണ്ട്. അവിടെ വെച്ച് ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) ഇമാമുൽ അറൂസ്(റ) തങ്ങളുടെ മവാഹിബു സൈൻ ഫീ മനാഖിബിൽ ഹസനൈനിയിൽ നിന്നും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.ഗദ്യ-പദ്യത്തിലെ…
എനിക്ക് അഞ്ച് വ്യക്തികൾ ഉണ്ട്
അഹ്’ലു ബൈത് വിശ്വാസികളുടെ വസീലയാണ്. അഭയ കേന്ദ്രമാണ്. അഹ്’ലു ബൈത് കൊള്ളെ വിശ്വാസികൾ തവസുലും, ഇസ്തിഗാസയും നടത്തിപോരുന്ന പാരമ്പര്യം ശ്രദ്ധേയമാണ്. ഗദ്യ പദ്യങ്ങളിലായി എത്രയോ അധികമായി അത് കാണാൻ കഴിയും. സ്നേഹത്തിൻ്റെ പാരമ്യത്തിലുള്ള അവസ്ഥകളുടെ പവിത്ര പ്രകടനങ്ങളാണവകൾ. വളരെ പ്രസിദ്ധവും, പുണ്യാർഹവുമായ സുവർണ വരികളാണ് താഴെ കൊടുക്കുന്നത്. لِي خَمْسَةٌ اُطْفِي بِهَا حَرَّ الْوَبَاءِ الْحَاطِمَة اَلْمُصْطَفَی وَالْمُرْتَضَی وَابْنَاهُمَا وَالْفَاطِمَة എനിക്ക് അഞ്ച് (വ്യക്തികൾ) ഉണ്ട് അവരെക്കൊണ്ട് വിനാശകാരിയായ പകർച്ചവ്യാധിയുടെ ചൂടിനെ ഞാൻ ശമിപ്പിക്കും….
കനവിലെയും നിനവിലെയുംമഹാഭാഗ്യം
“ഞാനെന്റെ റസൂലിനെ കനവിൽ കണ്ടേ… ഞാനെന്റെ റസൂലിനെ നിനവിൽ കണ്ടേ….” മലയാള ഗാനത്തിലെ വല്ലാതെ കൊതിപ്പിക്കുന്ന രണ്ട് വരികളാണ്. റസൂലിനെ കാണാൻ കൊതിച്ചുനടക്കുന്നവർ, കണ്ടവർ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നവർ, അതിനൊക്കെയായി ജീവിതം ഒരുക്കിയും, പ്രാർത്ഥിച്ചും കഴിച്ച് കൂട്ടുകയാണവർ. നിനവിലും, കനവിലും കണ്ടോരുടെ ചരിതങ്ങൾ ഹൃദയങ്ങളിലിട്ട് താലോലിക്കുകയാണവർ. അത്തഹിയാത്തിലെ സലാമിന് മുത്തുറസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മറുപടി എന്നും കേൾക്കാൻ സൗഭാഗ്യം ലഭിച്ച വലിയൊരു ആശിഖായിരുന്നു ഇമാം അഹ്മദ് റസാഖാൻ ബറെൽവി ( imam ahmad…
അഹ്‌മദുകളുടെ സമാഗമം
കേരളത്തിലെ വൈജ്ഞാനിക – ആത്മീയ രംഗത്തെ മഹോന്നത വ്യക്തിത്വമായിരുന്നു അല്ലാമാ അശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാതി. (Shaikh Ahmed Koya Shaliyathi) ഇമാം അഹ്മദ് റസാഖാൻ ഖാദിരി അൽബറേൽവിയുടെ ശിഷ്യനും ത്വരീഖത്തുകളുടെ ഖലീഫയുമായിരുന്നു അല്ലാമാ ശാലിയാതി. ഇമാം അഹ്മദ് റസയെ മുജദ്ദിദായി പ്രഖ്യാപിക്കുന്ന ആയിരക്കണക്കിന് പണ്ഡിതന്മാർ സമ്മേളിച്ച വേദിയിൽ പങ്കെടുത്ത മഹാത്മാവായിരുന്നു അശൈഖ് അഹ്‌മദ് മിയ ഗഞ്ച് മുറാദാബാദി. അല്ലാമാ ശാലിയാത്തിയുടെ പിതാവ് ശൈഖ് അലിയ്യു ശാലിയാത്തിക്ക് ശൈഖ് ഗഞ്ച് മുറാദാബാദിയുമായി ഉന്നതമായ ആത്മീയ ബന്ധമുണ്ടായിരുന്നു….
വിശുദ്ധ ഖുർആൻ പഠനങ്ങൾ: ഇമാം അഅ്‌ലാ ഹസ്റത്ത്
പല പ്രാവശ്യവും ഓതി കൊടുത്തിട്ടും കുട്ടി മറ്റൊന്നാണ് ഓതുതുന്നത്. പിതാവ് പരിശോധിച്ചപ്പോൾ കുട്ടി ഓതിയതായിരുന്നു ശരി . കുട്ടി പറഞ്ഞു, ഉസ്താദ് പല പ്രാവശ്യവും പറഞ്ഞു തന്നിട്ടും , എൻ്റെ മനസ്സിൽ നിന്ന് ഇങ്ങനെയേ വരുന്നുള്ളൂ. ഇമാം അഅ്‌ലാ ഹസ്റത്തിൻ്റെ ഖുർആൻ പഠനകാലത്തുള്ള ഒരു സംഭവമാണിത്. പിന്നീടങ്ങോട്ട് ഖുർആനുമായുള്ള ബന്ധം അത്ഭുതാവഹമാണ്. “കൻസുൽ ഈമാൻ ” വളരെ പ്രസിദ്ധമായ ഇമാം അഹ്മദ് റസഖാൻ രചിച്ച ഉറുദു ഭാഷയിലെ ഖുർആൻ തർജുമയാണ്. ഇതിന് അറബി ഭാഷയിൽ തഫ്സീറും രചിച്ചിട്ടുണ്ട്…
ഗുരുവിനേക്കാൾ മർത്തബ മുരീദിനുണ്ടാവുമോ ?
ഒരാളെ കാണുമ്പോൾ അദ്ദേഹത്തിൻ്റെ അദൃശ്യത നോക്കുന്ന വ്യക്തിക്ക് കാണുന്നതാണ്. പരിശുദ്ധ ഹദീസുകളിൽ വിവരിക്കുന്ന ഇൽമുൽ ഫിറാസത്ത് എന്നതാണിത്. ഇത്തരത്തിലുള്ള ഫിറാസത്തുടയ മഹാവ്യക്തിത്വമായിരുന്നു ശൈഖ് ജുനൈദ് . വിശുദ്ധ മക്കയിൽ, അവിടെ ഒരു സദസ്സ് കണ്ടു. നാനൂറിലധികം മശാഇഖുമാർ സമ്മേളിച്ചിരിക്കുന്നു. ശൈഖ് സിർയു സഖ്ത്വി അവിടേക്ക് പ്രവേശിച്ചു. ശുക്റിൻ്റെ വ്യാഖ്യാന ചർച്ചയാണവിടെ, തൻ്റെ കൂടെയുള്ള എട്ടു വയസ്സുകാരനായ കുട്ടിയോട് ശൈഖവർകൾ ശുക്റിനെ സംബന്ധിച്ച് പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി പറഞ്ഞു. “അല്ലാഹു നിനക്ക് ഒരു അനുഗ്രഹം തന്നാൽ അത്…
ആ നയനങ്ങൾക്കിടയിൽ ചുംബിക്കാനായിരുന്നെങ്കിൽ
ഇരുനയനങ്ങൾക്കിടയിൽ മുത്ത് നബി(സ)യുടെ തിരു ചുംബനം ലഭിച്ച അദ്ധ്യാത്മിക ഗുരുവുണ്ട്. ഇമാം ശിബ് ലി ചരിത്രത്തിലെ മഹാവ്യക്തിത്വം. ആത്മജ്ഞാനത്തിൻ്റെ സുൽത്താനായിരുന്നു മഹാനവർകൾ. നിസ്കാര ശേഷം സൂറത്ത് തൗബയിലെ 128-മത്തെ ആയത്തും لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ സ്വലാത്തും പതിവാക്കിയതാണ് ഈ മഹാഭാഗ്യത്തിന് കാരണം. ഇതു കൊണ്ട് തന്നെ മഹത്തുക്കൾ ഇമാം ശിബ് ലിയെ ചുംബിച്ചിരുന്നു. ഖുതുബുൽ അഖ്താബ് ശൈഖ് ജീലാനി തങ്ങളുടെ ഗുരുപരമ്പരയിലെ…
മത്സ്യവയറ്റിലെ ഗ്രന്ഥങ്ങൾ
സമസ്തയുടെ കേന്ദ്ര മുശാവറ അംഗവും അതുല്യമായ രചന വൈഭവം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായ ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദിൻ്റെ രചനയാണ് അൽ അജ്സാദുൽ അജീബ: വൽ അബ്ദാനുൽ ഗരീബ: ഇതിന് മനോഹരമായൊരു വിവർത്തനമുണ്ട്. മർകസിലെ പ്രഥമ മുദരിസായിരുന്ന പാറന്നൂർ പി പി മുഹ്യദ്ദീൻ കുട്ടി മുസ്‌ലിയാരാണ് അത് നിർവ്വഹിച്ചത്. “കഥയോടുങ്ങാത്ത ശരീരങ്ങൾ’ എന്നാണതിൻ്റെ പേര് (Crescent punlishing house calicut). പ്രസാധക കുറിപ്പിൽ ഒ എം തരുവണ എഴുതുന്നു. ” ചരിത്രത്തിൽ നിന്നുള്ള വിസ്മയ വൃത്താന്തങ്ങളുടെ സമാഹരണമാണ് …
അനുരാഗികൾക്കൊരു സമ്മാനംTHE GARDENSE OF SALVATION
‘ഹദാഇഖെ ബഖ്ശിശ്’അത്ഭുതപ്പെട്ടു പോകും ഇമാംഅഹ്മദ് റസഖാൻബറേൽവി(റ)യുടെലോകത്തിൻ്റെ വലുപ്പം.ഇശ്ഖും , ഇസ്തിഗാസയും തവസ്സുലും ,മദ്ഹുമായി വർഷിച്ച് കൊണ്ട് തീരാത്ത സ്നേഹ മഴയാണ് ഇമാം റസ(റ)യുടെ ‘ഹദാഇഖെ ബഖ്ശിശ് ‘ . അത് പകരുന്ന ആത്മീയ കുളിരും , സുഗന്ധവും കൊണ്ടു ചെന്നെത്തിക്കുന്നത് ഇശ്ഖിൻ്റെ മഹാ ലോകത്തേക്കാണ് . ഉറുദു കാവ്യങ്ങളുടെ സുന്ദരലോകമാണ്‘ഹദാഇഖെ ബഖ്ശിശ്’.മുത്ത് നബി(സ)യോടുള്ള സ്നേഹവർത്തമാനങ്ങളുണ്ടതിൽ ,ശൈഖ് ജീലാനി(റ)തങ്ങളോടുള്ള സ്നേഹ വിചാരങ്ങളുണ്ടതിൽ,മുത്ത് നബി (സ) യിലേക്ക് തന്നെ എത്തിച്ച ഖാദിരിയ്യ മശാഇഖന്മാരെ പരിചയപ്പെടുത്തുന്ന സുന്ദര വരികളുണ്ടതിൽ , വരികളിൽ…
പ്രാവിൻ്റെ പരാതിയും സൂഫിയും
അല്ലാഹുവിൻ്റെ ഖുദ്റത്തിനെകുറിച്ച് ചിന്തിക്കാൻ നിദാനമാകുന്ന അത്ഭുതകാഴ്ചകളാണ്ഈ ദുനിയാവ് നിറയെ.മഹത്തുക്കളുടെ രചനയിൽ അത്ഭുതങ്ങൾതുറന്ന് വെച്ചിരിക്കുകയാണ്. ഇമാം അബ്ദുൽ വഹാബ് ശഅറാനി (റ) ത്വബഖാത്തിൽപറയുന്നൊരു സംഭവം, അശൈഖ് യാഖൂതുൽ അർശ്(റ)ൻ്റെ വിജ്ഞാന സദസ്സ് , ഒരു പ്രാവ് വളരെ സാവധാനത്തിൽ വന്ന്ശൈഖവർകളുടെ ചുമലിൽ കയറി ചെവിയുടെ അടുത്തേക്ക് പതുങ്ങിയെത്തി എന്തോ പരിഭവം പറയുകയാണ്.ശൈഖവർകൾ പറഞ്ഞു:بسم اللهഞാൻ എൻ്റെ ഒരു ശിഷ്യനെ അയക്കാം.പ്രാവ് ഒന്നുകൂടി ചെവിയിലേക്കടുത്ത് കൊണ്ട് പറഞ്ഞു. ما يكفيني إلا أنتഅവിടുന്ന് തന്നെ വരണം.ഇത്കേട്ട് ശൈഖവർകൾ യാത്രക്കൊരുങ്ങി ,കൈറോയിലെ…