വിശുദ്ധ ഖുർആൻ പഠനങ്ങൾ: ഇമാം അഅ്‌ലാ ഹസ്റത്ത്

aala hazrath

പല പ്രാവശ്യവും ഓതി കൊടുത്തിട്ടും കുട്ടി മറ്റൊന്നാണ് ഓതുതുന്നത്.

പിതാവ്  പരിശോധിച്ചപ്പോൾ കുട്ടി ഓതിയതായിരുന്നു ശരി . കുട്ടി പറഞ്ഞു,

ഉസ്താദ് പല പ്രാവശ്യവും പറഞ്ഞു തന്നിട്ടും , എൻ്റെ മനസ്സിൽ നിന്ന് ഇങ്ങനെയേ വരുന്നുള്ളൂ.

ഇമാം അഅ്‌ലാ ഹസ്റത്തിൻ്റെ ഖുർആൻ പഠനകാലത്തുള്ള ഒരു സംഭവമാണിത്.

പിന്നീടങ്ങോട്ട് ഖുർആനുമായുള്ള ബന്ധം അത്ഭുതാവഹമാണ്.

 “കൻസുൽ ഈമാൻ ” വളരെ പ്രസിദ്ധമായ ഇമാം അഹ്മദ് റസഖാൻ രചിച്ച ഉറുദു ഭാഷയിലെ ഖുർആൻ തർജുമയാണ്.

ഇതിന് അറബി ഭാഷയിൽ തഫ്സീറും രചിച്ചിട്ടുണ്ട് .

ഇതിൻ്റെ രചന കഴിഞ്ഞപ്പോൾ ഇമാം പറഞ്ഞു.

ഇതിൻ്റെ അച്ചടിക്ക് ചില നിബന്ധനകൾ ഉണ്ട് . അച്ചടിക്ക് മുമ്പ് പ്രസ് കഴുകണം. അച്ചടിയിലേർപ്പെടുന്നവർക്ക് വുളു ഉണ്ടായിരിക്കണം. അച്ചടി കഴിഞ്ഞാൽ പ്രസ് കഴുകിയ വെള്ളം ഒലിക്കുന്ന വെള്ളത്തിൽ ഒഴുക്കണം. ഈ നിബന്ധനകൾ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് വന്ന മഹാവ്യക്തിത്വമാണ് ഇമാം അഹ്മദ് റസയുടെ പ്രിയ ശിഷ്യനായ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി.

മാത്രവുമല്ല പിന്നീട് ഈ തഫ്സീറിനെ ആധികാരികമാക്കി ഇതിൻ്റെ ജാമിഉം , മുഖ്തസിറുമായ ഖസാഇനുൽ ഇർഫാൻ എന്ന തഫ്സീർ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി രചിക്കുകയുണ്ടായി.

വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട് ഇമാം അഅ്‌ലാ ഹസ്റത്ത്ൻ്റെ സേവനങ്ങൾ വിലപ്പെട്ടതാണ്.

തഫ്സീറുകളും, ഹാശിയകളും,

ഖുർആനിക പഠന ഗ്രന്ഥങ്ങളുമായി വിലപ്പെട്ട ഒത്തിരി രചനകൾ ഉമ്മത്തിന് സമ്മാനിച്ചു.

സൂറത്തുള്ളുഹായുടെ വിശദീകരണം മാത്രമായി എഴുതിയത് അറുന്നൂറ് പേജുകളിലധികം ,

എല്ലാ വിഷയത്തിലും ഖുർആനിൽ വിശദീകരണമുണ്ട് എന്ന് സമർത്ഥിക്കുന്ന

ഇൻബാഹുൽ ഹയ്യ്,

തഫ്സീർ ബിസ്മില്ലാഹി,

തഫ്സീർ സൂറത്തു ള്ളുഹാ,

തഫ്സീർ അലാ കൻസിൽ ഈമാൻ,ഹാശിയത്തു

തഫ്സീർ ബൈളാവി, ഹാശിയത്തു തഫ്സീർ

ഖാസിൻ,ഹാശിയത്തു

തഫ്സീർ ദുർറുൽ മൻസൂർ,

ഹാശിയത്തു ഇനായത്തുൽ ഖാളി,ഹാശിയത്തു

മആലിമു ത്തൻസീൽ,

ഹാശിയത്തുൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ ലി  സുയൂഥി, അന്നഫ്ഹത്തുൽ

ഫാതിഹ,അൻവാറുൽ ഹികം,

അസ്സിലാലുൽ അൻക്ക മിൻ ബഹ്രി സബ്ഖത്തിൽ അത്ഖ,

അസ്സിംസാം അലാ മുശഖിഖി

ഫി ആയാത്തി ഉലൂമിൽ അർഹാം,ജാലിബുൽ ജിനാൻ

ഫീ റസ്മി അഹ്റുഫ്

മിനൽ ഖുർആൻ, തുടങ്ങിയ ഗ്രന്ഥങ്ങൾ ശ്രദ്ധേയങ്ങളാണ്.

വൈജ്ഞാനിക രംഗത്ത് ഇമാം അഹ്മദ് റസയുടെ സേവനങ്ങൾ അത്ഭുതത്തോടെയല്ലാതെ നോക്കി കാണാനാവില്ല. അതൊരു മഹത്തായ നിയോഗം തന്നെയായിരുന്നു.

അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും.

റളിയല്ലാഹു അൻഹും

Leave a Reply

Your email address will not be published. Required fields are marked *