അഹ്‌മദുകളുടെ സമാഗമം

Ahmed Koya Shaliyathi(r)

കേരളത്തിലെ വൈജ്ഞാനിക – ആത്മീയ രംഗത്തെ മഹോന്നത വ്യക്തിത്വമായിരുന്നു അല്ലാമാ അശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാതി. (Shaikh Ahmed Koya Shaliyathi)

ഇമാം അഹ്‌മദ് റസാഖാൻ ഖാദിരി അൽബറേൽവിയുടെ ശിഷ്യനും ത്വരീഖത്തുകളുടെ ഖലീഫയുമായിരുന്നു അല്ലാമാ ശാലിയാതി.

ഇമാം അഹ്മദ് റസയെ മുജദ്ദിദായി പ്രഖ്യാപിക്കുന്ന ആയിരക്കണക്കിന് പണ്ഡിതന്മാർ സമ്മേളിച്ച വേദിയിൽ പങ്കെടുത്ത മഹാത്മാവായിരുന്നു അശൈഖ് അഹ്‌മദ് മിയ ഗഞ്ച് മുറാദാബാദി.

അല്ലാമാ ശാലിയാത്തിയുടെ പിതാവ് ശൈഖ് അലിയ്യു ശാലിയാത്തിക്ക് ശൈഖ് ഗഞ്ച് മുറാദാബാദിയുമായി

ഉന്നതമായ ആത്മീയ ബന്ധമുണ്ടായിരുന്നു.

തസവ്വുഫിലും , സുന്നത്ത് ജമാഅത്തിലും വലിയ പ്രബോധകനായിരുന്നു  ഇമാം അഹ്‌മദ് റസ.

ആയിരത്തിലധികം ഗ്രന്ഥങ്ങളിലൂടെ ഇമാമവർകൾ രചനാരംഗത്ത് വിപ്ലവം തീർത്തു.

പ്രവാചകാനുരാഗത്തിന്റെ മേൽവിലാസമായി പ്രശോഭിച്ചു.

ഇതെല്ലാം ഒപ്പിയെടുത്ത് അനുകരണീയം സാധ്യമാക്കിയ മഹാമനീഷിയായി അവിടുത്തെ ശിഷ്യൻ അല്ലാമാ ശാലിയാതി അനുഗ്രഹീതനായി. അമൂല്യങ്ങളായ ഒത്തിരി രചനകൾ മഹാനരിലൂടെ ഉമ്മത്തിന് സമ്മാനമായി ലഭിച്ചു. കേരളത്തിന്റെ സൗഭാഗ്യമായി അല്ലാമാ ശാലിയാതി മാറി.

ഇമാം അഹ്‌മദ് റസയിൽ നിന്നും 45-ഓളം വിജ്ഞാന ശാഖകളിൽ പ്രാവീണ്യവും, 14 ത്വരീഖത്തുകളിൽ ഇജാസത്തും , ഖിലാഫത്തും സമ്പാദിച്ചു. ഇമാം അഹ്‌മദ് റസാഖാൻ ബറേൽവിയുടെ 92 ഖലീഫമാരെ പ്രതിപാദിക്കുന്ന തജല്ലിയാതെ ഖുലഫാഎ അഅലാ ഹസ്റത്ത് എന്ന ഗ്രന്ഥത്തിൽ ഇതെല്ലാം വിവരിക്കുന്നുണ്ട്.

കൂടാതെ  20 വാള്യമുള്ള ജഹാനെ ഇമാം അഹ്‌മദ്  റിള എന്ന ഗ്രന്ഥത്തിൽ നാലാം വാള്യത്തിലും   അല്ലാമാ ശാലിയാതിയെ പരിചയപ്പെടുത്തുന്നുണ്ട്.

കറാച്ചിയിൽ നിന്നും പുറത്തിറക്കുന്ന മഖ്സിനുൽ ഇൽമ് എന്ന പ്രസിദ്ധീകരണത്തിൽ അല്ലാമാ ശാലിയാതിയുടെ സേവനങ്ങൾ വിവരിക്കുന്നുണ്ട്.

വൈജ്ഞാനികപ്പെരുമയുമായി ലോകത്ത് നിസ്തുല സാന്നിധ്യങ്ങളായി മാറിയ അഹ്‌മദുമാരുടെ സമാഗമം തീർത്ത വൈജ്ഞാനിക വിപ്ലവം ശ്രദ്ധേയമാണ്.

അഹ്‌മദുമാർ ആരായിരുന്നു

ഇമാം അഹ്‌മദ സൈനി

ദഹ്‌ലാന്റെ ശിഷ്യനാണ്

ഇമാം അഹ്‌മദ് റസാഖാൻ ഖാദിരി.

അവിടുത്തെ ശിഷ്യനാണ്

അല്ലാമാ അഹ്‌മദ് കോയ ശാലിയാതി.

റഹ്‌മത്തുല്ലാഹി അലൈഹിം

Leave a Reply

Your email address will not be published. Required fields are marked *