‘ഹദാഇഖെ ബഖ്ശിശ്’
അത്ഭുതപ്പെട്ടു പോകും ഇമാം
അഹ്മദ് റസഖാൻ
ബറേൽവി(റ)യുടെ
ലോകത്തിൻ്റെ വലുപ്പം.ഇശ്ഖും , ഇസ്തിഗാസയും തവസ്സുലും ,
മദ്ഹുമായി വർഷിച്ച് കൊണ്ട് തീരാത്ത സ്നേഹ മഴയാണ് ഇമാം റസ(റ)യുടെ ‘ഹദാഇഖെ ബഖ്ശിശ് ‘ . അത് പകരുന്ന ആത്മീയ കുളിരും , സുഗന്ധവും കൊണ്ടു ചെന്നെത്തിക്കുന്നത് ഇശ്ഖിൻ്റെ മഹാ ലോകത്തേക്കാണ് .
ഉറുദു കാവ്യങ്ങളുടെ സുന്ദരലോകമാണ്
‘ഹദാഇഖെ ബഖ്ശിശ്’.
മുത്ത് നബി(സ)യോടുള്ള സ്നേഹവർത്തമാനങ്ങളുണ്ടതിൽ ,
ശൈഖ് ജീലാനി(റ)തങ്ങളോടുള്ള സ്നേഹ വിചാരങ്ങളുണ്ടതിൽ,മുത്ത് നബി (സ) യിലേക്ക് തന്നെ എത്തിച്ച ഖാദിരിയ്യ മശാഇഖന്മാരെ പരിചയപ്പെടുത്തുന്ന സുന്ദര വരികളുണ്ടതിൽ , വരികളിൽ അന്തർലീനമായി കിടക്കുന്ന ആത്മജ്ഞാന പൊരുളുകളുണ്ടതിൽ.
ഇമാം അഹ്മദ് റസഖാൻ (റ)ൻ്റെ
കാവ്യങ്ങളെ കുറിച്ച് മാത്രമായി വ്യാഖ്യാനങ്ങൾ , പഠനങ്ങൾ ,
ഗവേഷണങ്ങൾ തുടങ്ങിയവയിലൊക്കെയായി എഴുതപ്പെട്ട ഗ്രന്ഥങ്ങൾ ഇരുന്നുറിലധികം വരും. അനുരാഗികളുടെ ഉത്തമ ആരാമമല്ലേ അത്. ഇനി എത്ര രചനകൾ വരാനിരിക്കുന്നു.
സ്വഫ്ത്തുൽ മദീഹി ഫീ മദ്ഹി ന്നബിയ്യി വ അലിൽ ബൈത്തി വ സ്വഹാബത്തി വൽ ഔലിയാ എന്ന പേരിൽ
ഖാസിൻ മുഹമ്മദ് അഹ്മദ് മഹ്ഫൂള് ആണ് അറബിയിലേക്ക് ഹദാഇകെ ബക്ശിശ് തർജ്ജമ ചെയ്തത്.
അറബി ഈരടികളാക്കിയത് ഈജിപ്ഷ്യൻ
പണ്ഡിതനായ ഡോ. ഹുസൈൻ മുജീബ്
അൽ മിസ്റി
ഇത് പോലെ തന്നെ ഉർദു സലാം ബൈത്ത് അറബിയിലേക്കാക്കിയതും ഈ പണ്ഡിതർ തന്നെയാണ്
ഇതിൽ ഏറ്റവും വലുതായിട്ടുള്ളത്,
മഹാനായ ഫൈള് അഹ്മദ് ഉവൈസി എഴുതിയ ശറഹായ 25 വാള്യങ്ങൾ
വരുന്ന കിതാബായ
അൽ ഹഖാഇഖ് ഫിൽ ഹദാഇഖ് ആകുന്നു.
( നാലായിരത്തിലധികം ഗ്രന്ഥങ്ങൾ
രചിച്ച മഹോന്നത വ്യക്തിത്വമാണ്
ഫൈള് അഹ്മദ് ഉവൈസി എന്നത് ശ്രദ്ധേയമാണ്.)
ഹദാഇകെ ബക്ശിശിന് ആദ്യം എഴുതിയ ശറഹാണ് വസാഇകെ ബക്ശിശ്.
മഹാനായ മുഫ്തി ഗുലാം യാസീൻ അംജദി അൽ അഅളമിയാണ് ഇത് രചിച്ചത്.
ഇത്റേ ഹദായിഖെ ബഖ്ശിശ് ,
കലാം റിള , സഖ്നേ റിള
തുടങ്ങിയ വ്യാഖ്യാനങ്ങൾ ശ്രദ്ധേയമാണ്.
ഹദാഇകെ ബക്ശിശിനെ കുറിച്ച് അല്പം എഴുതാൻ പ്രചോദിതമായത് ഈ മഹത്തായ രചനക്ക് ഇംഗ്ലീഷ് ട്രാൻസലേഷൻ pdf ഇറങ്ങിയിരിക്കുന്നു. മഹാനായ മുഫ്തി അഅളം ഹിന്ദ് അശൈഖ് മുസ്തഫാ റസാഖാൻ (റ)ൻ്റെ അനുഗ്രഹാശീർവാദങ്ങളാൽ ശൈഖ് മുഹമ്മദ് അഫ്താബ് ഖാസിം
ഖാദിരി റസ്വി നൂരി രചിച്ച
THE GARDENSE OF SALVATION .
pdf ലഭിക്കാൻ ഈ Link ഉപയോഗപ്പെടുത്തുക.
നമ്മുടെ മലയാളത്തിലും ഔദാര്യത്തിൻ്റെ ആരാമം എന്ന പേരിൽ ഒരു രചന ഉസ്താദ് ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം
നിർവ്വഹിച്ചിട്ടുണ്ട്.
ഇമാം അഹ്മദ് റസാഖാൻബറേൽവി(റ)യുടെ
ആത്മീയ ലോകത്തെ കുറിച്ചറിയാൻ ഇതൊരു ഉപകാരമാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഇബ്രാഹീം ഖലീൽ സഖാഫി പെരിയടുക്ക