മുഹമ്മദ് സാനി നെട്ടൂര്‍

യാ ഹുസൈൻ ഇബ്നു അലി

പരിശുദ്ധ മക്കയിൽ മാലിക്കി കുടുംബം നടത്തിയ വലിയൊരു മൗലിദ് സദസ്സിലേക്ക് ഡോ.സയ്യിദ് അലവി മാലികി(റ) തങ്ങൾഇമാമുൽ അറൂസ് (റ)ൻ്റെ പേരക്കുട്ടിയായിരുന്ന ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും ആത്മീയ നേതാവുമായിരുന്നഡോ. തൈക്ക ശൈഖ് ശുഹൈബ്ആലിം(റ)നെ പ്രത്യേകം ക്ഷണിച്ചിരുന്നു. മഹത്തായ ആ മൗലിദ് സദസ്സിൽ വിദേശ രാജ്യങ്ങളില ഒത്തിരി മഹാത്മാക്കൾ ഒരുമിച്ച് കൂടിയിട്ടുണ്ട്. അവിടെ വെച്ച് ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) ഇമാമുൽ അറൂസ്(റ) തങ്ങളുടെ മവാഹിബു സൈൻ ഫീ മനാഖിബിൽ ഹസനൈനിയിൽ നിന്നും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.ഗദ്യ-പദ്യത്തിലെ…

Read More
aala hazrath

വിശുദ്ധ ഖുർആൻ പഠനങ്ങൾ: ഇമാം അഅ്‌ലാ ഹസ്റത്ത്

പല പ്രാവശ്യവും ഓതി കൊടുത്തിട്ടും കുട്ടി മറ്റൊന്നാണ് ഓതുതുന്നത്. പിതാവ്  പരിശോധിച്ചപ്പോൾ കുട്ടി ഓതിയതായിരുന്നു ശരി . കുട്ടി പറഞ്ഞു, ഉസ്താദ് പല പ്രാവശ്യവും പറഞ്ഞു തന്നിട്ടും , എൻ്റെ മനസ്സിൽ നിന്ന് ഇങ്ങനെയേ വരുന്നുള്ളൂ. ഇമാം അഅ്‌ലാ ഹസ്റത്തിൻ്റെ ഖുർആൻ പഠനകാലത്തുള്ള ഒരു സംഭവമാണിത്. പിന്നീടങ്ങോട്ട് ഖുർആനുമായുള്ള ബന്ധം അത്ഭുതാവഹമാണ്.  “കൻസുൽ ഈമാൻ ” വളരെ പ്രസിദ്ധമായ ഇമാം അഹ്മദ് റസഖാൻ രചിച്ച ഉറുദു ഭാഷയിലെ ഖുർആൻ തർജുമയാണ്. ഇതിന് അറബി ഭാഷയിൽ തഫ്സീറും രചിച്ചിട്ടുണ്ട്…

Read More

മത്സ്യവയറ്റിലെ ഗ്രന്ഥങ്ങൾ

സമസ്തയുടെ കേന്ദ്ര മുശാവറ അംഗവും അതുല്യമായ രചന വൈഭവം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായ ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദിൻ്റെ രചനയാണ് അൽ അജ്സാദുൽ അജീബ: വൽ അബ്ദാനുൽ ഗരീബ: ഇതിന് മനോഹരമായൊരു വിവർത്തനമുണ്ട്. മർകസിലെ പ്രഥമ മുദരിസായിരുന്ന പാറന്നൂർ പി പി മുഹ്യദ്ദീൻ കുട്ടി മുസ്‌ലിയാരാണ് അത് നിർവ്വഹിച്ചത്. “കഥയോടുങ്ങാത്ത ശരീരങ്ങൾ’ എന്നാണതിൻ്റെ പേര്  (Crescent punlishing house calicut). പ്രസാധക കുറിപ്പിൽ  ഒ എം തരുവണ എഴുതുന്നു. ” ചരിത്രത്തിൽ നിന്നുള്ള വിസ്മയ വൃത്താന്തങ്ങളുടെ സമാഹരണമാണ് …

Read More

അനുരാഗികൾക്കൊരു സമ്മാനംTHE GARDENSE OF SALVATION

‘ഹദാഇഖെ ബഖ്ശിശ്’അത്ഭുതപ്പെട്ടു പോകും ഇമാംഅഹ്മദ് റസഖാൻബറേൽവി(റ)യുടെലോകത്തിൻ്റെ വലുപ്പം.ഇശ്ഖും , ഇസ്തിഗാസയും തവസ്സുലും ,മദ്ഹുമായി വർഷിച്ച് കൊണ്ട് തീരാത്ത സ്നേഹ മഴയാണ് ഇമാം റസ(റ)യുടെ ‘ഹദാഇഖെ ബഖ്ശിശ് ‘ . അത് പകരുന്ന ആത്മീയ കുളിരും , സുഗന്ധവും കൊണ്ടു ചെന്നെത്തിക്കുന്നത് ഇശ്ഖിൻ്റെ മഹാ ലോകത്തേക്കാണ് . ഉറുദു കാവ്യങ്ങളുടെ സുന്ദരലോകമാണ്‘ഹദാഇഖെ ബഖ്ശിശ്’.മുത്ത് നബി(സ)യോടുള്ള സ്നേഹവർത്തമാനങ്ങളുണ്ടതിൽ ,ശൈഖ് ജീലാനി(റ)തങ്ങളോടുള്ള സ്നേഹ വിചാരങ്ങളുണ്ടതിൽ,മുത്ത് നബി (സ) യിലേക്ക് തന്നെ എത്തിച്ച ഖാദിരിയ്യ മശാഇഖന്മാരെ പരിചയപ്പെടുത്തുന്ന സുന്ദര വരികളുണ്ടതിൽ , വരികളിൽ…

Read More

പ്രാവിൻ്റെ പരാതിയും സൂഫിയും

അല്ലാഹുവിൻ്റെ ഖുദ്റത്തിനെകുറിച്ച് ചിന്തിക്കാൻ നിദാനമാകുന്ന അത്ഭുതകാഴ്ചകളാണ്ഈ ദുനിയാവ് നിറയെ.മഹത്തുക്കളുടെ രചനയിൽ അത്ഭുതങ്ങൾതുറന്ന് വെച്ചിരിക്കുകയാണ്. ഇമാം അബ്ദുൽ വഹാബ് ശഅറാനി (റ) ത്വബഖാത്തിൽപറയുന്നൊരു സംഭവം, അശൈഖ് യാഖൂതുൽ അർശ്(റ)ൻ്റെ വിജ്ഞാന സദസ്സ് , ഒരു പ്രാവ് വളരെ സാവധാനത്തിൽ വന്ന്ശൈഖവർകളുടെ ചുമലിൽ കയറി ചെവിയുടെ അടുത്തേക്ക് പതുങ്ങിയെത്തി എന്തോ പരിഭവം പറയുകയാണ്.ശൈഖവർകൾ പറഞ്ഞു:بسم اللهഞാൻ എൻ്റെ ഒരു ശിഷ്യനെ അയക്കാം.പ്രാവ് ഒന്നുകൂടി ചെവിയിലേക്കടുത്ത് കൊണ്ട് പറഞ്ഞു. ما يكفيني إلا أنتഅവിടുന്ന് തന്നെ വരണം.ഇത്കേട്ട് ശൈഖവർകൾ യാത്രക്കൊരുങ്ങി ,കൈറോയിലെ…

Read More

ഓർമ്മകളുടെ തണൽ

ഒത്തിരി ഓർമ്മകൾ പങ്ക് വെച്ച സംസാരത്തിനിടയിൽ മാമ പറഞ്ഞു.” വിത ദിക്റിനെ “കുറിച്ച് കേട്ടിട്ടുണ്ടോ ?അന്ന് മിക്കവാറും വീട്ടുകാർക്ക് ചെറുതും വലുതുമായ നെൽകൃഷിയൊക്കെ ഉള്ളവരായിരുന്നു. ഉമ്മയുടെ വീട്ടിലും ഉണ്ടായിരുന്നു.അന്ന് നെല്ലിൻ്റെവിത്ത് പാകുമ്പോഴും,കൊയ്ത് എടുക്കുമ്പോഴും സമീപത്തുള്ളകാരണവന്മാരുടെ നേതൃത്വത്തിൽ ദിക്റ്നടക്കുമായിരുന്നു.അതായിരുന്നു“വിത ദിക്ർ”പതിനൊന്നാം രാവിൽ ചൊല്ലുന്ന അതേ ദിക്ർ തന്നെയായിരുന്നുചൊല്ലിയിരുന്നത്. . പതിനൊന്നാം രാവിലെ ദിക്റിനെ സംബന്ധിച്ച് പറയുമ്പോൾ , ചെറുപ്പകാലത്ത് വീട്ടിൽ നിന്നും കേട്ടതും , പരിചയിച്ചതുമായ ഒന്നാണിത്. ചെറിയ ഏടുകളിൽ ഈ ദിക്ർ വരുന്ന ഭാഗത്ത് നീട്ടത്തിൽ ഒരു…

Read More

മുത്തുനബി ﷺയുടെ തിരുപാദുകം

വലിയ ഭാഗ്യം ലഭിച്ച സ്വഹാബി’ ശ്രേഷ്ഠനായിരുന്നു സയ്യിദുനാ അബ്ദുല്ലാഹ് ബ്നു മസ്ഊദ്(റ). മുത്തുനബി ﷺ യുടെ നഅലേ മുബാറക്ക് പാദരക്ഷയുടെ ഖാദിമായിരുന്നു ഇബ്നു മസ്ഊദ്(റ). പ്രിയപ്പെട്ട തന്റെപ്രേമഭാജനത്തിന് പാദരക്ഷ ഇട്ടുകൊടുക്കും. അവിടുന്ന് അത് ഊരിവെക്കുമ്പോൾ ഇബ്നു മസ്ഊദ്(റ) ആ പാദരക്ഷയെടുത്ത് കക്ഷത്ത് വെക്കും. سَعِد َابْنِ مًَسْعُودٍ بِخِدْمَةِ نَعْلِهِ وَاَناَ السٌَعِيدُ بِخِدْمَتِي لِمِثاَلِهِ മുത്തുനബിﷺയുടെ തിരുപാദുകത്തെ പരിചരിച്ചുകൊണ്ട് സയ്യിദുനാ ഇബ്നു മസ്ഊദ്(റ) വിജയംവരിച്ചു. ഞാൻ അതിന്റെ മാതൃകക്ക് സേവനം അനുഷ്ഠിച്ച് കൊണ്ട് വിജയിയായി. [സആദത്തു…

Read More

വ്യാജ_ശൈഖുമാർക്കെതിരെ

ശരീഅത്തിന്റെ വിഷയങ്ങളിൽ കർക്കശമായ നിലപാടുകൾ എടുക്കുകയും , സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന പണ്ഡിതരെ കൊണ്ട് ധന്യമാണ് കേരളം. അവർ പരിസരങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും, അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുകയും ചെയ്യും. “ശരീഅത്തിനെ ശക്തിയായി ഉയർത്തിപ്പിടിക്കുക. ഭീരുവകരുത്.” ( അല്ലഫൽ അലിഫ ) ‎شل شريعة ولا تفشل إذ الشريعة ‎شرعة الشفيع عن فوُادك الأفشال شال വ്യാജ ശൈഖുമാർ രംഗം കൊഴിപ്പിക്കുന്ന കാലത്ത് അല്ലാമാ ശാലിയാത്തിയുടെ ഉദ്ബോധനങ്ങൾ ശ്രദ്ധേയമാണ്. നാല് മദ്ഹബിലും മികച്ച…

Read More

ശൈഖ് ഖുത്ബുദ്ദീൻ ബഖ്തിയാർ കാക്കിയും ചിശ്തിയ്യ സരണിയും

ശൈഖ് അബൂ ഇസ്ഹാഖ് ശാമിയിൽ നിന്നും പ്രചുരപ്രചാരം നേടിയ ചിശ്ത്തിയ്യ സരണി ശൈഖ് ഉസ്മാൻ ഹാറൂനി (റ) ,ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)യിലൂടെ ഇന്ത്യയിൽ സമ്പുഷ്ടമാക്കി. ഖാജയുടെ പ്രിയപ്പെട്ട ഖലീഫ ശൈഖ് ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കി ദഹ് ലവി (റ)ൻ്റെ നേതൃത്വത്തിൽ ചിശ്തിയ്യ സരണി രാജ്യത്തെ ഏറ്റവും വലിയ ആത്മീയ സരണിയായി മാറി. ശൈഖ് ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കി (റ)യുടെ പ്രിയപ്പെട്ട ഖലീഫയായ ശൈഖ് ബാബ ഫരീദെന്ന ശൈഖ് ഫരീദുദ്ദീൻ ഗഞ്ച് ശക്കർ (റ) ചിശ്ത്തിയ…

Read More

സമസ്തയുടെ വഴികളിലെ കാന്തപുര തിളക്കം.

സമസ്ത നൂറ്റാണ്ടിലേക്ക്എ ത്തിപ്പിടിക്കാൻ ഇനി ഒരാണ്ട് മാത്രം. എന്താണ് സമസ്ത, എന്നതിനേക്കാളുപരി എന്തിനായിരുന്നു സമസ്ത എന്നതാണ് പ്രാധാന്യം. കേവലം ഒരു പ്രസ്ഥാനമല്ല. കൃത്യവും, വ്യക്തവും, സമഗ്രവുമായ ഒരു ആശയമാണ്. ആ ആശയത്തിൻ്റെ പ്രബോധകരാണ് സമസ്തക്കാർ. നവീന വാദങ്ങളുടെ മാറാപ്പുമായി വഹാബിസം രംഗപ്രവേശം ചെയ്തപ്പോൾ അതിനെ പ്രതിരോധിക്കാൻ സമസ്തക്ക് രൂപം കൊടുത്തു വിശ്വാസ രംഗത്തെ വികലമാക്കാൻ  വഹാബിസം, മൗദുദിസം, തബ്ലീഗിസം, വ്യാജ ത്വരീഖത്തുകൾ ശ്രമം തുടങ്ങിയപ്പോൾ അതിനെതിരെ വലിയ കവചവുമായി സൂഫികളായ മുൻകാല പണ്ഡിതർ പരിശ്രമം ചെയ്തു. അതാണ്…

Read More