മുഹമ്മദ് സാനി നെട്ടൂര്‍

സ്വദ്റുൽ അഫാളിൽമൗലാനാസയ്യിദ് മുഹമ്മദ്നഈമുദ്ദീൻ മുറാദാബാദി

വിശുദ്ധ ഖുർആൻ പഠനത്തിനായിനാലാം വയസ്സിൽ ആ കുട്ടി ഓതാൻ ചേർന്നു.ഒരിക്കൽ ആ മദ്റസക്കരികിലൂടെഒരു സാത്വികൻ കടന്ന് പോയപ്പോൾ , മദ്റസയിൽ കയറി ആ കുട്ടിയെ ചൂണ്ടി ഉസ്താദിനോട് പറഞ്ഞു, “ആ കുട്ടിയോട് കാർക്കശ്യത്തോടെ പെരുമാറരുത്. വളരെ ഔന്നിത്യമുള്ള വ്യക്തിത്വമായി മാറുന്ന കുട്ടിയാണത്. “ ഉസ്താദു ശുഅറാഅ മൗലാനാ സയ്യിദ് മുഈനുദ്ദീൻ മുറാദാബാദി തങ്ങളുടെ മകനായ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി ആയിരുന്നുആ കുട്ടി. എട്ടാമത്തെ വയസ്സിൽആ കുട്ടി ഖുർആൻ മനഃപാഠം പഠിച്ചു. ചെറുപ്രായത്തിൽ തന്നെ ഉന്നതമായവിദ്യകളെല്ലാം സമ്പാദിച്ചു. ഒത്തിരിരചനകൾ…

Read More

ഇതിനൊന്നും ഒരു പരിധിയുമില്ല

കണ്ണാടി കണക്കെ അവർ നോക്കികാണുകയാണ്. ഖൽബകം നോക്കി അവർ സംസാരിക്കുകയാണ്. അവരുടെ വർത്തമാനങ്ങൾ അത്ഭുതപ്പെടുത്തും. ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരിയെ കാണാൻ വേണ്ടി പോയവർ, ആദ്യം പോയത് ശൈഖ് മടവൂർ വലിയൂല്ലാഹി യുടെ അടുത്തേക്കാണ്. ഇവരെ കണ്ടപാടെ ശൈഖ് മടവൂർ പറഞ്ഞു. ഉമർ ഹാജി രോഗം കാരണത്താൽ വീട്ടിലുണ്ട്. ഞാൻ രോഗം മാറ്റിയിരിക്കുന്നു. അവർ അവിടെ നിന്നും തിരിച്ച്,  ഈ വിശേഷം പറയാൻ ശൈഖ് ഉമറുൽ ഖാദിരിയുടെ അടുത്ത് എത്തിയപ്പോൾ, ശൈഖ് ഉമറുൽ ഖാദിരി  ചിരിച്ച് കൊണ്ട്     …

Read More

ചിശ്ത്തി ജ്ഞാനവഴിയിലെ പാരമ്പര്യം

പ്രഭ പരത്തിയ അദ്ധ്യാത്മിക ഗുരുവര്യർ അജ്മീർ ഖാജ (റ) തങ്ങളുടെ സ്മരണകളാണ് നാടെങ്ങും . അവിടുത്തെ ജ്ഞാന വഴിയിലെ തിളങ്ങുന്ന താരകങ്ങൾ ഒത്തിരിയുണ്ട്. ഈ രാജ്യത്തെ ആത്മീയതയാൽ സമ്പന്നമാക്കിയവർ , ശൈഖ് ബക്തിയാർ കാക്കി (റ) , ശൈഖ് ഫരീദ് ബാബ (റ) , ശൈഖ് നിസാമുദ്ദീൻ (റ) , മഖ്ദൂമുമാർ (റ) , ഇമാം അഹ്മദ് റസഖാൻ  ബറേൽവി (റ), അല്ലാമാ ശാലിയാത്തി (റ) തുടങ്ങിയ ചിശ്ത്തി പ്രചാരകരുടെ സേവനങ്ങൾ ചരിത്രത്തെ അതിമനോഹരിയാക്കിയിരിക്കുന്നു. ഇമാം അഹ്മദ്…

Read More

മജ്ദെ അംജദ്‌

 ഹിജ്റ : 1339 കാലം , ഇമാം അഹ്മദ് റസാഖാൻ സുബഹി നിസ്കാരത്തിന് ശേഷം തന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയാണ്. ഒത്തിരി പണ്ഡിതർ മഹാനവർകളെ കാണാനായി അവസരം കാത്തിരിക്കുന്നു. സ്വദ്റു ശരീഅയെ കൈ പിടിച്ച് ഇരിപ്പിടത്തിൽ ഇരുത്തി കൊണ്ട് ഇമാം അഹ്മദ് റസാഖാൻ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. സ്വതന്ത്ര്യാനന്തര ഭാരതത്തിന്റെ ഖാളി ശറഹ് – മുഫ്തി ശറആയി അല്ലാമാ സ്വദ്റു ശരീഅ: അല്ലാമാ മുഹമ്മദ് അംജദ് അലിയ്യുൽ അഅ്ളമിയെ നിശ്ചയിക്കുകയാണ്. നവാബ് സുൽത്വാൻ അഹ്മദ് സ്വാഹിബിന്റെ ആവശ്യാർത്ഥമായിരുന്നത്. വൈജ്ഞാനിക…

Read More

അദ്ധ്യാത്മിക പ്രതിഭ ശൈഖ് ഫരീദ് ബാവാഖാൻ

ശൈഖ് ഉമറുൽ ഖാഹിരി അല്ലഫിൽ പാടിത്തരുന്നുണ്ട് . شل شريعة ولا تفشل إذ الشريعة شرعة الشفيع عن فوُادك الأفشال شال ശരീഅത്തിനെ ശക്തിയായി ഉയർത്തിപ്പിടിക്കുക. ഭീരുവകരുത്. ഭീരുത്വങ്ങളൊക്കെയും ഹൃദയത്തിൽ നിന്നൊഴിവാക്കിത്തന്ന, ശിപാർശകരായ മുത്ത് നബി(സ)യുടെ മാർഗ്ഗമാണ് ശരീഅത്ത്. ശൈഖ് മുഹമ്മദ് ഫരീദ് ബാവഖാൻ ആലിം സാഹിബും ഇത് തൻ്റെ വിവിധ രചനകളിലൂടെ  പാടി തരുന്നുണ്ട്. ശറഹ് പോൽ റഹ്മത്ത് നമുക്കൊന്നില്ലാ ശറഇല്ലായിരുന്നെങ്കിൽ കര കാണൂലാ ശരീഅത്ത് ഒഴിച്ചുള്ള ഹഖീഖത്തില്ലാ ഹഖീഖത്ത് ഒഴിച്ചുള്ള ശരീഅത്തില്ലാ…

Read More

ഖുത്ബോരുടെ ചിറ്റടിമീത്തൽ  തറവാട്

ആദർശത്തിൽ അടിയുറച്ച് നിൽക്കാൻ ഊര്ജ്ജവും,മാർഗ്ഗദർശനവും നൽകി സമൂഹത്തെ പാകപ്പെടുത്തി, തലമുറകളെ സാധ്യമാക്കുന്ന ഖുത്ബുൽ ആലം ശൈഖ് മടവൂർ സ്മരണകളുടെ കേന്ദ്ര ബിന്ദുവാണ് ‘ചിറ്റടിമീത്തൽ ‘ തറവാട്. സുന്നി കേരളത്തിൻ്റെ ആത്മീയ തറവാട്. അവിടെ വിജ്ഞാനവും,ആത്മീയതയുമുണ്ട്. ശൈഖ് അവർകൾ സുന്നി പ്രസ്ഥാനത്തെ വഴി നടത്തിയതിൻ്റെ വർത്തമാനങ്ങൾ അയവിറക്കാൻ തറവാട്ടിൽ ഒത്തുകൂടുന്നു. ശവ്വാൽ 4 ലെ ഖുത്ബുൽ ആലം ഉറൂസ് മുബാറക്കിൽ. ആത്മീയ കേരളത്തിന് പ്രചോദനങ്ങളുടെ പെരുമഴക്കാലം. ശൈഖ് മടവൂർ ‘സി എം’ എന്ന നാമത്തിൽ വിശ്രുതനാണ്. ആത്മീയത നിറഞ്ഞ്…

Read More

ജീവിതത്തിൻ്റെ പവർ ബാങ്ക്

വീണ്ടും വീണ്ടും അവനെതന്നെ സഹായിക്കാൻ അവൻ്റെ മനസ്സ് എടുക്കുന്ന വലിയൊരു പണിയുടെ പേരാണ് പ്രതീക്ഷ (hope). വിവിധ വേഷങ്ങൾ ധരിച്ച് കൊണ്ട് അത് അവനെ വലയം ചെയ്ത് കൊണ്ടിരിക്കുന്നു. ആ ഭ്രമണമാണ് ജീവിതത്തിൻ്റെ പവർ ബാങ്ക്.

Read More

‘ഞാനൊന്നുമല്ല’

പർണ്ണശാലകൾ, അവിടെ ഹൃദയങ്ങൾ ഊരിവെച്ച് കുറെ മനുഷ്യർ ഇരിപ്പുണ്ട്. നന്നായി ചാര്ജ്ജ് ചെയ്യണം അതിനാണ് ഊരിവെച്ചിരിക്കുന്നത്. പൂർണ്ണ ചാര്ജ്ജ് ആയി ഡയൽ സീറോയിൽ ആകണം. പൂജ്യമാകുന്ന അവസ്ഥ. ‘ഞാനൊന്നുമല്ല’ എന്ന അവസ്ഥ. ഇവിടെ നിന്നാണ് വാനംമുട്ടെ പറക്കാൻ സജ്ജമാകുന്നത്. മുഷിപ്പില്ല . മടിയില്ല . ഭയമില്ല . തികഞ്ഞ ശാന്തത. കനപ്പെട്ട സംശുദ്ധത സുഗമമായി ഇൻസ്റ്റാൾ ചെയ്യാം. പർണ്ണശാലയിലെ ശാസ്ത്രജ്ഞർ തയ്യാറാണ്. അവരെ അറബിയിൽ മുറബ്ബി എന്ന് വിളിക്കുന്നു. “പടിപടിയായി വളർത്തുന്നവൻ” എന്നർത്ഥം. ഹൃദയങ്ങൾക്ക് കണ്ണും കാതും…

Read More

നമുക്കെന്നാണ് ഒരു പട്ടമാവാൻ കഴിയുക?

പട്ടം പറത്തുന്നത് കണ്ടിട്ടുണ്ടോ? പൊട്ടിപോകുന്നത് കണ്ടിട്ടുണ്ടോ? ചില കാഴ്ചകൾ നാം നോക്കിയിരിക്കേണ്ടതുണ്ട്. പട്ടത്തിന്നും, അതിൻ്റെ നൂലിന്നും, അതു പറത്തിക്കുന്ന ആളിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. കയ്യിൽ നിന്നും വിട്ടുപോയ പട്ടവും, നൂല് പൊട്ടിപ്പോയ പട്ടവും ലക്ഷ്യങ്ങളിലെത്താതെ നശിക്കുന്നു. പട്ടം മുരീദാവുമ്പോൾ, നൂല് ശരീഅത്താകുമ്പോൾ, പട്ടം പറത്തുന്നത് മുറബ്ബി ആകുമ്പോൾ ലഭിക്കുന്ന ഒന്നാണ് ഇസ്തിഖാമത്ത്. ഏറ്റവും പ്രധാനപ്പെട്ടതാണ് നൂല്. അതിനു് തകരാറ് പാടില്ല. ബലഹീനത പാടില്ല. കെട്ടുപിണഞ്ഞു കിടക്കരുത്. കാരണം ഈ നൂലാണ് ശരീഅത്ത്. അതായത് ശരീഅത്ത് നല്ലപോലെ…

Read More

ഞാനും ആ കൂട്ടത്തിൽ ദിക്ർ ചൊല്ലി പോയതാണ്

ശൈഖുന ഇ കെ മുഹമ്മദ് ദാരിമി ഉസ്താദ് ശൈഖ് യൂസുഫുൽ ഖാദിരിയെ ഓർത്തെടുത്തു പറഞ്ഞുതരുന്ന പ്രസംഗ ശകലം ഹൃദ്യമാണ്. ഉസ്താദ് പറയുകയാണ്…… ഞാൻ പട്ടിക്കാട് ഇ.കെ ഉസ്താദിൻ്റെ ദർസിൽ ഓതുന്ന സമയത്ത് ശൈഖ് യൂസുഫുൽ ഖാദിരി അവിടേക്ക് കയറിവന്നു. ബുഖാരി സബ്ഖാണ്. എൻ്റെ ബഞ്ചിൽ വന്നിരുന്നു. ചിരിച്ച് കൊണ്ട് ആ സബ്ഖ് കേട്ട് കൊണ്ടിരുന്നു. ഇ.കെ ഉസ്താദിന് ശൈഖ് യൂസുഫുൽ ഖാദിരിയെ അറിയാം. സബ്ക്കൊക്കെ നിർത്തിയതിനുശേഷം ഇ കെ ഉസ്താദ് എന്നെ വിളിച്ചു. അടുത്തത് തുഹ്ഫ സബ്ഖാണ്….

Read More