എനിക്ക് അഞ്ച് വ്യക്തികൾ ഉണ്ട്
അഹ്’ലു ബൈത് വിശ്വാസികളുടെ വസീലയാണ്. അഭയ കേന്ദ്രമാണ്. അഹ്’ലു ബൈത് കൊള്ളെ വിശ്വാസികൾ തവസുലും, ഇസ്തിഗാസയും നടത്തിപോരുന്ന പാരമ്പര്യം ശ്രദ്ധേയമാണ്. ഗദ്യ പദ്യങ്ങളിലായി എത്രയോ അധികമായി അത് കാണാൻ കഴിയും. സ്നേഹത്തിൻ്റെ പാരമ്യത്തിലുള്ള അവസ്ഥകളുടെ പവിത്ര പ്രകടനങ്ങളാണവകൾ. വളരെ പ്രസിദ്ധവും, പുണ്യാർഹവുമായ സുവർണ വരികളാണ് താഴെ കൊടുക്കുന്നത്. لِي خَمْسَةٌ اُطْفِي بِهَا حَرَّ الْوَبَاءِ الْحَاطِمَة اَلْمُصْطَفَی وَالْمُرْتَضَی وَابْنَاهُمَا وَالْفَاطِمَة എനിക്ക് അഞ്ച് (വ്യക്തികൾ) ഉണ്ട് അവരെക്കൊണ്ട് വിനാശകാരിയായ പകർച്ചവ്യാധിയുടെ ചൂടിനെ ഞാൻ ശമിപ്പിക്കും….