അനുരാഗികൾക്കൊരു സമ്മാനംTHE GARDENSE OF SALVATION
‘ഹദാഇഖെ ബഖ്ശിശ്’അത്ഭുതപ്പെട്ടു പോകും ഇമാംഅഹ്മദ് റസഖാൻബറേൽവി(റ)യുടെലോകത്തിൻ്റെ വലുപ്പം.ഇശ്ഖും , ഇസ്തിഗാസയും തവസ്സുലും ,മദ്ഹുമായി വർഷിച്ച് കൊണ്ട് തീരാത്ത സ്നേഹ മഴയാണ് ഇമാം റസ(റ)യുടെ ‘ഹദാഇഖെ ബഖ്ശിശ് ‘ . അത് പകരുന്ന ആത്മീയ കുളിരും , സുഗന്ധവും കൊണ്ടു ചെന്നെത്തിക്കുന്നത് ഇശ്ഖിൻ്റെ മഹാ ലോകത്തേക്കാണ് . ഉറുദു കാവ്യങ്ങളുടെ സുന്ദരലോകമാണ്‘ഹദാഇഖെ ബഖ്ശിശ്’.മുത്ത് നബി(സ)യോടുള്ള സ്നേഹവർത്തമാനങ്ങളുണ്ടതിൽ ,ശൈഖ് ജീലാനി(റ)തങ്ങളോടുള്ള സ്നേഹ വിചാരങ്ങളുണ്ടതിൽ,മുത്ത് നബി (സ) യിലേക്ക് തന്നെ എത്തിച്ച ഖാദിരിയ്യ മശാഇഖന്മാരെ പരിചയപ്പെടുത്തുന്ന സുന്ദര വരികളുണ്ടതിൽ , വരികളിൽ…