വിശുദ്ധ ഖുർആൻ പഠനങ്ങൾ: ഇമാം അഅ്‌ലാ ഹസ്റത്ത്
പല പ്രാവശ്യവും ഓതി കൊടുത്തിട്ടും കുട്ടി മറ്റൊന്നാണ് ഓതുതുന്നത്. പിതാവ് പരിശോധിച്ചപ്പോൾ കുട്ടി ഓതിയതായിരുന്നു ശരി . കുട്ടി പറഞ്ഞു, ഉസ്താദ് പല പ്രാവശ്യവും പറഞ്ഞു തന്നിട്ടും , എൻ്റെ മനസ്സിൽ നിന്ന് ഇങ്ങനെയേ വരുന്നുള്ളൂ. ഇമാം അഅ്‌ലാ ഹസ്റത്തിൻ്റെ ഖുർആൻ പഠനകാലത്തുള്ള ഒരു സംഭവമാണിത്. പിന്നീടങ്ങോട്ട് ഖുർആനുമായുള്ള ബന്ധം അത്ഭുതാവഹമാണ്. “കൻസുൽ ഈമാൻ ” വളരെ പ്രസിദ്ധമായ ഇമാം അഹ്മദ് റസഖാൻ രചിച്ച ഉറുദു ഭാഷയിലെ ഖുർആൻ തർജുമയാണ്. ഇതിന് അറബി ഭാഷയിൽ തഫ്സീറും രചിച്ചിട്ടുണ്ട്…