കനവിലെയും നിനവിലെയുംമഹാഭാഗ്യം
“ഞാനെന്റെ റസൂലിനെ കനവിൽ കണ്ടേ… ഞാനെന്റെ റസൂലിനെ നിനവിൽ കണ്ടേ….” മലയാള ഗാനത്തിലെ വല്ലാതെ കൊതിപ്പിക്കുന്ന രണ്ട് വരികളാണ്. റസൂലിനെ കാണാൻ കൊതിച്ചുനടക്കുന്നവർ, കണ്ടവർ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നവർ, അതിനൊക്കെയായി ജീവിതം ഒരുക്കിയും, പ്രാർത്ഥിച്ചും കഴിച്ച് കൂട്ടുകയാണവർ. നിനവിലും, കനവിലും കണ്ടോരുടെ ചരിതങ്ങൾ ഹൃദയങ്ങളിലിട്ട് താലോലിക്കുകയാണവർ. അത്തഹിയാത്തിലെ സലാമിന് മുത്തുറസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മറുപടി എന്നും കേൾക്കാൻ സൗഭാഗ്യം ലഭിച്ച വലിയൊരു ആശിഖായിരുന്നു ഇമാം അഹ്മദ് റസാഖാൻ ബറെൽവി ( imam ahmad…