ഒരാളെ കാണുമ്പോൾ അദ്ദേഹത്തിൻ്റെ അദൃശ്യത നോക്കുന്ന വ്യക്തിക്ക് കാണുന്നതാണ്. പരിശുദ്ധ ഹദീസുകളിൽ വിവരിക്കുന്ന ഇൽമുൽ ഫിറാസത്ത് എന്നതാണിത്. ഇത്തരത്തിലുള്ള ഫിറാസത്തുടയ മഹാവ്യക്തിത്വമായിരുന്നു ശൈഖ് ജുനൈദ് .
വിശുദ്ധ മക്കയിൽ, അവിടെ ഒരു സദസ്സ് കണ്ടു. നാനൂറിലധികം മശാഇഖുമാർ സമ്മേളിച്ചിരിക്കുന്നു.
ശൈഖ് സിർയു സഖ്ത്വി അവിടേക്ക് പ്രവേശിച്ചു.
ശുക്റിൻ്റെ വ്യാഖ്യാന ചർച്ചയാണവിടെ, തൻ്റെ കൂടെയുള്ള എട്ടു വയസ്സുകാരനായ കുട്ടിയോട് ശൈഖവർകൾ ശുക്റിനെ സംബന്ധിച്ച് പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി പറഞ്ഞു.
“അല്ലാഹു നിനക്ക് ഒരു അനുഗ്രഹം തന്നാൽ അത് പാപത്തിന് വേണ്ടിയാക്കരുത്.
അനുഗ്രഹത്തിലായി അല്ലാഹുവിന് എതിർ പ്രവർത്തിക്കരുത്”. ഇതാണ് ശുക്ർ .
ഇതിനോക്കാൾ നല്ലൊരു വിശദീകരണമില്ല. മശാഇഖന്മാർ എല്ലാവരും പറഞ്ഞു.
ആ കുട്ടിയാണ്, സിർയു സഖ്ത്വിയുടെ സഹോദരി പുത്രനായ
സയ്യിദു ത്വാഇഫതൈൻ (സൂഫികളുടെയും ,ഫഖീഹുകളുടേയും നേതാവ്) എന്ന
പേരിൽ വിഖ്യാതനായ ശൈഖ് ജുനൈദുൽ ബഗ്ദാദി.
സിർയു സഖ്ത്വി തന്നെയായിരുന്നു പ്രധാന ഗുരുവര്യൻ.
ജൗഹറത്തു തൗഹീദിൽ ശൈഖ് ഇബ്രാഹീം ലഖാനി പാടി തരുന്നു.
ومالك وسائر الائمة کذا ابو القاسم هداة الأمة
‘ഇമാം മാലിക്കും മറ്റു ഇമാമുകളും, അപ്രകാരം ശൈഖ് അബുൾ ഖാസിം ജുനൈദുൽ ബഗ്ദാദിയും ഈ സമുദായത്തിലെ മാർഗ്ഗ ദർശികളാണ്.’
മുത്ത് നബി(സ)യുടെ കുടുംബത്തെ ഒത്തിരി സ്നേഹിച്ചിരുന്ന ഇശ്ഖിൻ്റെ സാമ്രാജ്യമായിരുന്നു ശൈഖ് ജുനൈദ് .
ഗുസ്തി മത്സരങ്ങളിൽ എന്നും വിജയിച്ചിരുന്ന ശൈഖ് ജുനൈദ്, ഒരിക്കൽ എതിരാളിയായി വന്നത് അഹ് ലു ബൈത്തിൽപെട്ട വ്യക്തിയാണെന്നറിഞ്ഞപ്പോൾ മത്സരത്തിൽ തോറ്റു കൊടുക്കുകയായിരുന്നു.
മഹോന്നത പദവിയിൽ എത്തിച്ചേരാനുണ്ടായ കാരണവും ഈ സ്നേഹ പ്രപഞ്ചമായിരുന്നു.
ഒരിക്കൽ ശൈഖ് ജുനൈദ് ശൈഖ് സിർയു സഖ്ത്വി യോട് ചോദിച്ചു. ‘ഗുരുവിനേക്കാൾ മർത്തബ മുരീദിനുണ്ടാവുമോ ?
എൻ്റെ മർത്തബയേക്കാൾ വലുതാണ്ജു നൈദിൻ്റെ മർത്തബ.
ശൈഖ് മറുപടി പറഞ്ഞു.
ശൈഖ് ജുനൈദിൻ്റെ സ്ഥാനം പറഞ്ഞു തീർക്കാനാവില്ല.
അദ്ധ്യാത്മിക സരണിയിലെ മഹാ കവാടമാണ് ശൈഖ് ജുനൈദ്. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനാണ് . കർമ്മ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയിരുന്നു. മശാഇഖന്മാരുടെ സരണികളെല്ലാം ശൈഖ് ജുനൈദിലേക്ക് എത്തിച്ചേരുന്നു. അവിടുത്തെ പരമ്പര താഴെ ചേർക്കുന്നു.
ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)
ശൈഖ് സിർയു സഖ്ത്വി (റ)
ശൈഖ് മഹ്റൂഫുൽ ഖർഖി (റ)
ശൈഖ് അലിയ്യ് ബ്നു രിള (റ)
ശൈഖ് മൂസൽ കാളിം(റ)
ശൈഖ് ജഅഫറു ബ്നു സ്വാദിഖ് (റ)
ശൈഖ് മുഹമ്മദ് ബാഖിർ (റ)
ശൈഖ് അലി സൈനുൽ ആബിദീൻ (റ)
ഇമാം ഹുസൈൻ (റ)
അമീറുൽ മുഅമിനീൻ സയ്യിദുനാ അലിയ്യു ബ്നു അബീത്വാലിബ് (റ)
സയ്യിദുൽ വുജൂദ് സയ്യിദുനാ മുഹമ്മദ് മുസ്തഫാ (സ).
ശൈഖ് ശിബ് ലി, മുഹ്യിദ്ദീൻ മാലയിലൂടെ പരിചയപ്പെട്ട ശൈഖ് ഹല്ലാജ് തുടങ്ങി ഒത്തിരി അദ്ധ്യാത്മിക പ്രതിഭകൾ ശൈഖ് ജുനൈദിൻ്റെ ശിഷ്യരാണ്.
ഇമാം അഹ്മദ് റസാഖാൻ ഖാദിരി ബറേൽവി(റ)തൻ്റെ മശാഇഖന്മാരുടെ പരമ്പര പറഞ്ഞ്കൊണ്ട് രചിച്ച കവിതകൾ ഉൾകൊള്ളിച്ച ഹദാഇകെ ബഖ്ശിശിൽ കാണാം
“ബഹ്റേ മഅ്റൂഫോ സരീ
മഅ്റൂഫ് ദെ ബേ ഖുദ് സരീ
ജുൻദെ ഹഖ് മേം ഗിൻ ജൂനൈദെ
ബാ സ്വഫാക്കെ വാസ്ത്വെ “
ശൈഖ് മഹ്റൂഫുൽ ഖർഖി ,
ശൈഖ് സിർയു സഖ്ത്വി യുടേയും ബറക്കത്തിനാൽ അറിവില്ലാത്ത വിഷയങ്ങളിൽ അറിവ് തരണേ ….
പരിശുദ്ധാത്മാവായ ശൈഖ് ജുനൈദുൽ ബാഗ്ദാദി മധ്യമമായി സത്യ സൈന്യത്തിൽ എന്നെയും എണ്ണപ്പെടണേ……
ഹി : 297 റജബ് 27 വെള്ളിയാഴ്ച പകലിൽ ശൈഖ് ജുനൈദുൽ ബാഗ്ദാദി വഫാത്തായി.
തൻ്റെ ഗുരുവിൻ്റെ സമീപത്തായി അന്ത്യവിശ്രമം കൊള്ളുന്നു. ബഗ്ദാദിലെ പ്രധാന സിയാറത്ത് കേന്ദ്രമാണിത്.
റളിയല്ലാഹു അൻഹും