അഹ്’ലു ബൈത് വിശ്വാസികളുടെ വസീലയാണ്. അഭയ കേന്ദ്രമാണ്.
അഹ്’ലു ബൈത് കൊള്ളെ വിശ്വാസികൾ തവസുലും,
ഇസ്തിഗാസയും നടത്തിപോരുന്ന പാരമ്പര്യം ശ്രദ്ധേയമാണ്.
ഗദ്യ പദ്യങ്ങളിലായി എത്രയോ അധികമായി അത് കാണാൻ കഴിയും. സ്നേഹത്തിൻ്റെ പാരമ്യത്തിലുള്ള അവസ്ഥകളുടെ പവിത്ര പ്രകടനങ്ങളാണവകൾ.
വളരെ പ്രസിദ്ധവും, പുണ്യാർഹവുമായ സുവർണ വരികളാണ് താഴെ കൊടുക്കുന്നത്.
لِي خَمْسَةٌ اُطْفِي بِهَا حَرَّ الْوَبَاءِ الْحَاطِمَة
اَلْمُصْطَفَی وَالْمُرْتَضَی وَابْنَاهُمَا وَالْفَاطِمَة
എനിക്ക് അഞ്ച് (വ്യക്തികൾ) ഉണ്ട് അവരെക്കൊണ്ട് വിനാശകാരിയായ പകർച്ചവ്യാധിയുടെ ചൂടിനെ ഞാൻ ശമിപ്പിക്കും.
ആ അഞ്ച് (വ്യക്തിത്വങ്ങൾ)
മുഹമ്മദ് മുസ്തഫ (ﷺ) ,
അലീ മുർതളാ (റ)
അവരുടെ രണ്ട് ആൺമക്കൾ(റ:അൻഹുമാ)
സയ്യിദ ഫാത്തിമ (റ)
എന്നിവരാണ്.
ഈ വരികളുടെ പ്രത്യേകതകൾ
ഇമാം അഹ്മദ് റസാഖാൻ ബറെൽവി ( imam ahmad raza khan barelvi) തൻ്റെ പ്രസിദ്ധമായ ഫതാവയിലൂടെ ഉദ്ധരിക്കുന്നുണ്ട്.
“കവിതയുടെ പ്രതിപാദ്യം നല്ലതാണ്, അല്ലാഹുവിന്റെ പ്രിയപ്പെട്ടവരോടുള്ള തവസ്സുൽ സ്തുത്യർഹമായതുമാണ്.” [ഫതാവ റളവിയ്യ 24 / 180]
മഹത്തുക്കൾ ഓതുകയും, പഠിപ്പിക്കുകയും ചെയ്ത വരികളാണിത്. ഒത്തിരി അതീന്ദ്രിയ രഹസ്യങ്ങൾ അടങ്ങിയ ഈ വരികൾ നമുക്ക് നെഞ്ചോട് ചേർക്കാം. പാരമ്പര്യത്തെ വാരി പുണരാം.