ഓർമ്മകളുടെ തണൽ
ഒത്തിരി ഓർമ്മകൾ പങ്ക് വെച്ച സംസാരത്തിനിടയിൽ മാമ പറഞ്ഞു.” വിത ദിക്റിനെ “കുറിച്ച് കേട്ടിട്ടുണ്ടോ ?അന്ന് മിക്കവാറും വീട്ടുകാർക്ക് ചെറുതും വലുതുമായ നെൽകൃഷിയൊക്കെ ഉള്ളവരായിരുന്നു. ഉമ്മയുടെ വീട്ടിലും ഉണ്ടായിരുന്നു.അന്ന് നെല്ലിൻ്റെവിത്ത് പാകുമ്പോഴും,കൊയ്ത് എടുക്കുമ്പോഴും സമീപത്തുള്ളകാരണവന്മാരുടെ നേതൃത്വത്തിൽ ദിക്റ്നടക്കുമായിരുന്നു.അതായിരുന്നു“വിത ദിക്ർ”പതിനൊന്നാം രാവിൽ ചൊല്ലുന്ന അതേ ദിക്ർ തന്നെയായിരുന്നുചൊല്ലിയിരുന്നത്. . പതിനൊന്നാം രാവിലെ ദിക്റിനെ സംബന്ധിച്ച് പറയുമ്പോൾ , ചെറുപ്പകാലത്ത് വീട്ടിൽ നിന്നും കേട്ടതും , പരിചയിച്ചതുമായ ഒന്നാണിത്. ചെറിയ ഏടുകളിൽ ഈ ദിക്ർ വരുന്ന ഭാഗത്ത് നീട്ടത്തിൽ ഒരു…