ഖുത്ബോരുടെ ചിറ്റടിമീത്തൽ തറവാട്
ആദർശത്തിൽ അടിയുറച്ച് നിൽക്കാൻ ഊര്ജ്ജവും,മാർഗ്ഗദർശനവും നൽകി സമൂഹത്തെ പാകപ്പെടുത്തി, തലമുറകളെ സാധ്യമാക്കുന്ന ഖുത്ബുൽ ആലം ശൈഖ് മടവൂർ സ്മരണകളുടെ കേന്ദ്ര ബിന്ദുവാണ് ‘ചിറ്റടിമീത്തൽ ‘ തറവാട്. സുന്നി കേരളത്തിൻ്റെ ആത്മീയ തറവാട്. അവിടെ വിജ്ഞാനവും,ആത്മീയതയുമുണ്ട്. ശൈഖ് അവർകൾ സുന്നി പ്രസ്ഥാനത്തെ വഴി നടത്തിയതിൻ്റെ വർത്തമാനങ്ങൾ അയവിറക്കാൻ തറവാട്ടിൽ ഒത്തുകൂടുന്നു. ശവ്വാൽ 4 ലെ ഖുത്ബുൽ ആലം ഉറൂസ് മുബാറക്കിൽ. ആത്മീയ കേരളത്തിന് പ്രചോദനങ്ങളുടെ പെരുമഴക്കാലം. ശൈഖ് മടവൂർ ‘സി എം’ എന്ന നാമത്തിൽ വിശ്രുതനാണ്. ആത്മീയത നിറഞ്ഞ്…