സമസ്തയുടെ കേന്ദ്ര മുശാവറ അംഗവും അതുല്യമായ രചന വൈഭവം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായ ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദിൻ്റെ രചനയാണ്
അൽ അജ്സാദുൽ അജീബ: വൽ അബ്ദാനുൽ ഗരീബ: ഇതിന് മനോഹരമായൊരു വിവർത്തനമുണ്ട്.
മർകസിലെ പ്രഥമ മുദരിസായിരുന്ന പാറന്നൂർ പി പി മുഹ്യദ്ദീൻ കുട്ടി
മുസ്‌ലിയാരാണ് അത് നിർവ്വഹിച്ചത്. “കഥയോടുങ്ങാത്ത ശരീരങ്ങൾ’
എന്നാണതിൻ്റെ പേര്
(Crescent punlishing house calicut).
പ്രസാധക കുറിപ്പിൽ
ഒ എം തരുവണ
എഴുതുന്നു.
” ചരിത്രത്തിൽ നിന്നുള്ള വിസ്മയ വൃത്താന്തങ്ങളുടെ സമാഹരണമാണ് ഈ
കൃതിയെന്ന് പൊതുവേ പറയാം. കേട്ടുകേൾവിയായി പറഞ്ഞു
പതിഞ്ഞതല്ല ഇതിലെ സംഭവങ്ങൾ.
കാര്യകാരണ ബന്ധങ്ങൾക്കും
ബുദ്ധിയുടെ തീർപ്പിനും
വിധേയമായി മാത്രമേ കാര്യങ്ങൾ കാണാനാവൂ എന്ന് ശഠിക്കുന്നവരെ
ശരിക്കും പ്രതിസന്ധിയിലാക്കും ഈ കൃതി.”
അതിലെ ഒരു അദ്ധ്യായം താഴെ ചേർക്കുന്നു.
ഗ്രന്ഥം വിഴുങ്ങിയ മത്സ്യം
ഇലലുശ്ശരീഅ, ഖത്മുൽ ഔലിയാഅ്
എന്നീ ഗ്രന്ഥങ്ങൾ രചിച്ച കാരണത്താൽ
ഇമാം തുർമുദി (റ) വിനെ നാട്ടുകാർ ബൽഖിലേക്ക് നാടുകടത്തി. ഈ ഗ്രന്ഥത്തോട് നാട്ടുകാർ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. നിങ്ങൾ അമ്പിയാക്കളെക്കാൾ ഔലിയാക്കൾക്ക് സ്ഥാനം നൽകിയിരിക്കുകയാണ് എന്നവർ ആരോപിച്ചു. ഇത് ഗൗരവമായപ്പോൾ ഇമാം തുർമുദി തൻറെ ഗ്രന്ഥങ്ങളെല്ലാം ഒരുമിച്ചു കൂട്ടുകയും കടലിലേക്ക് എറിയുകയും ചെയ്തു. ഒരു മത്സ്യം അതത്രയും വിഴുങ്ങി. വർഷങ്ങളോളം അതു മത്സ്യത്തിന്റെ വയറ്റിൽ കിടന്നു, പിന്നീട് ഒരു അനുകൂല ഘട്ടത്തിൽ മത്സ്യം അത് പുറത്തേക്കിട്ടു.
പിൽക്കാല ജനതയ്ക്ക്
അത് ഉപകാരമായി.
(ത്വബഖാതുശ്ശഅ്റാനി 1/16)
[കഥയോടുങ്ങാത്ത ശരീരങ്ങൾ പേജ് 242]
♥️