ശൈഖ് അബൂ ഇസ്ഹാഖ് ശാമിയിൽ നിന്നും
പ്രചുരപ്രചാരം നേടിയ ചിശ്ത്തിയ്യ സരണി
ശൈഖ് ഉസ്മാൻ ഹാറൂനി (റ) ,ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)യിലൂടെ ഇന്ത്യയിൽ
സമ്പുഷ്ടമാക്കി.
ഖാജയുടെ പ്രിയപ്പെട്ട ഖലീഫ
ശൈഖ് ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കി
ദഹ് ലവി (റ)ൻ്റെ നേതൃത്വത്തിൽ ചിശ്തിയ്യ സരണി രാജ്യത്തെ ഏറ്റവും വലിയ ആത്മീയ സരണിയായി മാറി.
ശൈഖ് ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കി (റ)യുടെ പ്രിയപ്പെട്ട ഖലീഫയായ
ശൈഖ് ബാബ ഫരീദെന്ന ശൈഖ് ഫരീദുദ്ദീൻ ഗഞ്ച് ശക്കർ (റ)
ചിശ്ത്തിയ സരണിയുടെ ആത്മാവായി മാറി.
ബാബാ ഫരീദെന്ന ഈ ഒരൊറ്റ ശിഷ്യൻ മതി
ശൈഖ് ബക്തിയാർ കാക്കി (റ) യുടെ മഹത്വം മനസ്സിലാക്കാൻ,
ഒരിക്കൽ ശിഷ്യനെയും കൂട്ടി ശൈഖ് അജ്മീർ ഖാജ (റ)യുടെ അടുത്ത് ചെന്നപ്പോൾ
ഖാജ (റ) പറഞ്ഞു.
” ഏ ! ബക്തിയാർ കാക്കി , സ്വർഗ്ഗത്തിലെ
പുണ്യ മരത്തിൽ മാത്രം കൂടുകെട്ടാൻ
സാധ്യതയുള്ള ഒരു പരുന്തിനെയാണ്
നിനക്ക് കിട്ടിയിട്ടുള്ളത്. ഇവർ ദർവേശുകളു
ടെ സിൽസിലയെ പ്രകാശിപ്പിക്കും “
അത് പുലർന്ന് പ്രകാശിക്കുന്ന മനോഹരമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ശൈഖ് ബാബ ഫരീദ് (റ)ൻ്റെ ശിഷ്യരായി
ശൈഖ് നിസാമുദ്ദീൻ ഔലിയ (റ) , ശൈഖ്
അലാവുദ്ദീൻ അലി അഹ്മദ് സ്വാബിർ (റ)
ലൂടെ ചിശ്തിയ്യ നിസാമി, ചിശ്തിയ്യ സ്വാബിരി
എന്ന പേരുകളിലായി ചിശ്ത്തിയ പൂങ്കാവനം
സുഗന്ധം പരത്തി. ആയിരങ്ങളെ ഇസ്‌ലാമിൻ്റെ
തീരത്തേക്ക് ആകർഷിച്ചു. ഇസ്‌ലാമിക പ്രബോധനത്തിന് ശക്തി പകർന്ന സരണിയായി ചിശ്ത്തിയ അടയാളപ്പെട്ടു.
മുസ്‌ലിം ഭാരതത്തെ അറിയപ്പെടുന്നത് തന്നെ ചിശ്തിയ്യയിലൂടെയാണ്.
സമർഖന്ദിലെ മസ്ജിദിൽ വെച്ച് ശൈഖ് ഖാജ (റ) തങ്ങൾ തൻ്റെ ഖലീഫയായി ശൈഖ് ഖുതുബുദ്ദീൻ ബക്തിയാർ കാക്കി (റ) തങ്ങളെ
തിരഞ്ഞെടുത്ത് ഡൽഹി കേന്ദ്രമായി ദഅവത്ത് നടത്താൻ നിർദ്ദേശിച്ചു.
വൈജ്ഞാനിക രംഗത്തെ മഹാപ്രതിഭയായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദും (റ) ചിശ്ത്തിയ സരണിയുടെ പ്രചാരകനും ശൈഖും ആയിരുന്നു.
ചിശ്തിയ്യ സരണിയുടെ വലിയൊരു പ്രബോധകനായിരുന്നു ഇമാം അഹ്മദ് റസാഖാൻ ബറേൽവി (റ).
ഇമാം ബറേൽവി(റ)ന്
ചിശ്ത്തിയ്യ നിസാമിയ്യ ഖദീമ,
ചിശ്ത്തിയ്യ മഹ്ബൂബിയ്യ ജദീദ. എന്നീ
രണ്ട് സരണികളിലും ഇജാസത്തും , ഖിലാഫത്തും ഉണ്ട്.
ഈ ത്വരീഖത്തിന്റെ സിൽസില തന്റെ
“അൽ ഇജാസാത്തുൽ മതീന
ലി ഉലമാഇ ബക്കത്ത വ മദീന എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കൂടാതെ
മഹാനായ മലിക്കുൽ ഉലമ അസ്സയ്യിദ് ളഫ്റുദ്ദീനിൽ ബീഹാരി (റ) തന്റെ മള്ഹറുൽ മനാഖിബ് ഹയാത്തേ അഅലാ ഹസ്റത്ത്
എന്ന ഗ്രന്ഥത്തിലും വിവരിച്ചിട്ടുണ്ട്.
ചിശ്തി ശൈഖ് ഫരീദ് ഗഞ്ച് ശക്കർ (റ)ന്റ മുരീദായ ശൈഖ് നിസാമുദ്ദീൻ ഔലിയ (റ) യുടെ ഖലീഫയായ അസ്സയ്യിദ് മൗലാനാ മുബാറക്ക് ബ്നു അലവിയ്യിൽ കിർമാനി (റ) യുടെ സിയറുൽ ഔലിയാഉം ,
ഖാജാ നിസാമുദ്ദീൻ ഔലിയ (റ)യുടെ ഫവാഇദുൽ ഫുആദും ‘ അവിടുത്തെ ഖലീഫയായിരുന്ന മൗലാനാ ഫഖ്റുദ്ദീൻ
സറാദി (റ) യുടെ കശ്ഫുൽ കനാഹ് തുടങ്ങിയ
ഗ്രന്ഥങ്ങളിൽ നിന്നുമുള്ള ഇബാറത്തുകൾ
ഇമാം അഹ്മദ് റസാഖാൻ ബറേൽവി (റ)യുടെ രചനകളിൽ കാണാം.
ഇമാം അഹ്മദ് റസാഖാൻ (റ)ൻ്റെ ഖലീഫമാരിൽപ്പെട്ട അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ)
مواهب الربّ المتين
എന്ന മഹത്തായ രചനയിലൂടെ
അജ്മീർ ശൈഖ് (റ)നെ
പറഞ്ഞും പാടിയും , എഴുതിയും
അടയാളപ്പെടുത്തി തന്നു.
കൂടാതെ ശൈഖ് ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കി (റ) ,ശൈഖ് ബാബ ഫരീദ് ഗഞ്ച് ശക്കർ(റ) , ശൈഖ് നിസാമുദ്ദീൻ (റ) ,അടങ്ങിയ ചിശ്തി മശാഇഖുമാരുടെ
ഫാരിസിയിലുള്ള മദ്ഹുകൾ ആലിമുൽ
ഫാളിൽ ഹാഫിള് ഖാജാ മുഹമ്മദ് (റ) രചിക്കുകയും അതിനെ അല്ലാമാ ശാലിയാത്തി (റ) അറബി കാവ്യങ്ങളാക്കി രചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
( دارالإفتاءالأزهريّة.شاليات كيرلا.الهند )
റബീഉൽ
അവ്വൽ 14 .
ശൈഖ് ഖുതുബുദ്ദീൻ ബക്തിയാർ കാക്കി(റ) യുടെടെ വഫാത്ത് ദിനം.
ഡൽഹിയിലെ മെഹ്റൊളിയിലെ മഹനീയ
ഖാമിൽ ശൈഖ് ഖുതുബുദ്ദീൻ ബക്തിയാർ കാക്കി (റ) അന്ത്യവിശ്രമം കൊള്ളുന്നു