ഹിജ്റ : 1339 കാലം ,
ഇമാം അഹ്മദ് റസാഖാൻ
സുബഹി നിസ്കാരത്തിന് ശേഷം
തന്റെ ഇരിപ്പിടത്തിൽ
ഇരിക്കുകയാണ്. ഒത്തിരി പണ്ഡിതർ മഹാനവർകളെ കാണാനായി അവസരം കാത്തിരിക്കുന്നു.
സ്വദ്റു ശരീഅയെ കൈ പിടിച്ച്
ഇരിപ്പിടത്തിൽ ഇരുത്തി കൊണ്ട്
ഇമാം അഹ്മദ് റസാഖാൻ
ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി.
സ്വതന്ത്ര്യാനന്തര ഭാരതത്തിന്റെ
ഖാളി ശറഹ് – മുഫ്തി ശറആയി അല്ലാമാ സ്വദ്റു ശരീഅ: അല്ലാമാ മുഹമ്മദ് അംജദ് അലിയ്യുൽ അഅ്ളമിയെ നിശ്ചയിക്കുകയാണ്.
നവാബ് സുൽത്വാൻ അഹ്മദ് സ്വാഹിബിന്റെ ആവശ്യാർത്ഥമായിരുന്നത്.
വൈജ്ഞാനിക ലോകത്തെ സുൽത്താൻ
ഇമാം അഹ്മദ് റസാഖാൻ ഖാദിരി
വിശുദ്ധ ഖുർആൻ തഫ്സീർ കൻസുൽ ഈമാൻ രചിക്കുമ്പോൾ പേനയും കടലാസുമായി അത് പകർത്തിയെഴുതിയിരുന്ന ഒരു അനുഗ്രഹീത വ്യക്തിത്വമുണ്ടായിരുന്നു.
ആ മഹാത്മാവായിരുന്നു ഇമാം അഹ്‌മദ് റസഖാൻ ഖാദിരി ബറേൽവിയുടെ ഖലീഫയായിരുന്ന അല്ലാമാ സ്വദ്റു ശരീഅ: അല്ലാമാ മുഹമ്മദ് അംജദ് അലിയ്യുൽ അഅ്ളമി
ഒരിക്കൽ. സദ്റുൽ അഫാളിൽ മൗലാനാ
സയ്യിദ് നഈമുദ്ദീൻ മുറാദാബാദി
സ്വദ്റു ശരീഅ അല്ലാമാ അംജദ് അലിയെ ജാമിഅ നഈമിയ്യയിലേക്ക് ക്ഷണിച്ചു.
അവിടെ ചർച്ച ചെയ്യുന്ന വിഷയം ‘
ഇംതിനാഉ നളീർ ആയിരുന്നു.
ദേവ്ബന്ദികളുടെ ആദർശ ഗുരു ഇസ്മാഈൽ ദഹ്ലവി എന്ന വഹാബിയുടെ
വഴിപിഴച്ച വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് പ്രഗത്ഭ പണ്ഡിതൻ അല്ലാമാ ശൈഖ് ഫള്ലുൽ ഹഖ് ഖൈറാബാദി അക്കാലത്ത് തന്നെ രചിച്ച ഗ്രന്ഥമാണ് ഇംതിനാഉ നളീർ.
ഖൈറാബാദി യുടെ
ശിഷ്യന്റ ശിഷ്യനും
ഫൽസഫയിലും ,
ഇൽമുൽ കലാമിലും
ഉന്നതമായ പ്രാഗത്ഭ്യം
ഉള്ള മഹാവ്യക്തിത്വം
അല്ലാമാ സ്വദ്റു ശരീഅയാണ്
ഈ വിഷയം അവതരിപ്പിക്കുന്നത് എന്ന് സ്വാഗത പ്രസംഗത്തിൽ മൗലാന സയ്യിദ് നഈമുദ്ദീൻ മുറാദബാദി പറയുകയുണ്ടായി.
ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ത്വയ്ബത്തുൽ ഉലമ എന്നറിയപ്പെടുന്ന ഖോസിയിൽ
ഹി: 1300 ൽ ആയിരുന്നു ജനനം.
പിതാവ് ഹകീം ജമാലുദ്ദീൻ .
ഇൽമു ത്വിബ്ബിൽ പ്രത്യേക പ്രാവീണ്യം നേടിയവരായിരുന്നു.
വൈജ്ഞാനിക രംഗത്ത് മികവുറ്റ സേവനം നൽകി , പഠനത്തിന്റെ പ്രാധാന്യവും
പെരുമാറ്റവും ,
ഇടപെടലുകളും എങ്ങിനെയായിരിക്കണമെന്നുമൊക്കെ വളരെ ശാസ്ത്രീയമായി പ്രതിപാദിക്കുന്ന രചനകൾ നിർവ്വഹിച്ചു. ഇസ് ലാമെ അഖ്ലാഖ് അതിൽ
ഏറ്റവും പ്രധാന രചനയാണ്. അതു കൊണ്ട്
തന്നെ വടക്കേ ഇന്ത്യയിൽ ടീച്ചേഴ്സ് ഡെ
യവ്മുൽ അസാതീദ് ആചരിക്കുന്നത്
സ്വദ്റു ശരീഅയുടെ പേരിലാണ്. അൽ മുദരിസ് എന്നറിയപ്പെടുന്ന ചുരുക്കം പേരിൽ ഒരാളാണ് സ്വദ്റു ശരീഅ.
വൈജ്ഞാനിക പരമ്പര പ്രഭ പരത്തി കൊണ്ട് സമുദായത്തിന് അനുഗ്രഹമായി മാറിയ
ജാമിഅ അംജദിയ്യ എന്ന സ്ഥാപനം മഹാനവർകളുടെ ദൗത്യ സാഫല്യമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ളവരും അവിടെ അംജദി കോഴ്സിനായി പഠിക്കുന്നു.
ഇതിന്റെ കീഴിൽ തന്നെ കുല്ലിയത്ത് ബനാത്തും ഉണ്ട്. സ്ത്രീകൾക്കുള്ള ശരീഅത്ത് പഠനത്തിന്റെ കോഴ്സിൽ
അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്നു.
കൂടാതെ ഹിഫ്ളുൽ ഖുർആൻ കോളേജും പ്രവർത്തിക്കുന്നു. കേരളത്തിൽ നിന്നുമുള്ള പഠിതാക്കൾക്കായി കേരളത്തിൽ തന്നെ പ്രവേശന ഇന്റർവ്യൂ നടക്കുന്നു.
അല്ലാമാ ളിയാഉൽ മുസ്തഫ അൽ ഖാദിരി
സ്ഥാപനത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നു.
പ്രഭപരത്തിയ സന്താനങ്ങൾ
————————-
സ്വദ്റു ശ്ശരീഅ യുടെ മക്കളായ
മുഫസ്സിറുൽ ഖുർആൻ അല്ലാമാ അബ്ദുൽ മുസ്തഫ അംജദി ,ശൈഖുൽ ഖുർറാഅ്
അല്ലാമാ ഖാരി രിളാഉൽ മുസ്തഫ അംജദി
മുഹദ്ദിസുൽ കബീർ അല്ലാമാ ളിയാഉൽ മുസ്തഫൽ ഖാദിരി അൽ അംജദി ,
മുഫ്തി അഅ്ളം അല്ലാമാ സനാഉൽ മുസ്തഫൽ അംജദി അല്ലാമാ ബഹാഉൽ മുസ്തഫൽ അംജദി ബറേലി ശരീഫ് (ഥ: ഉ:)
അല്ലാമാ ഫിദാഉൽ മുസ്തഫൽ അംജദി (ഥ: ഉ:) തുടങ്ങിയവർ ആത്മീയ രംഗത്ത് മികവ് പുലർത്തിയ ഉന്നതരാണ്.
മഹോന്നത ശിഷ്യഗണങ്ങൾ
————————–
ആയിരക്കണക്കിന് ശിഷ്യന്മാർ , പ്രത്യേകിച്ച് ഉന്നത പ്രതിഭകളായ 41 ശിഷ്യന്മാർ സ്വദ്റു
ശരീഅ ക്കുണ്ട്.
താജു ശരീഅ അല്ലാമാ അഖ്തർ
റസാഖാന്റെ ഉസ്താദും പിതാവുമായ
മുഫസ്സിറുൽ അഅളം ഹിന്ദ് അല്ലാമാ ഇബ്രാഹീം റളാഖാൻ , ഹാഫിളുൽ മില്ലത്ത് അല്ലാമാ അബ്ദുൽ അസീസ് മുഹദ്ദിസ് മുറാദാബാദി , മുജാഹിദുൽ മില്ലത്ത് അല്ലാമാ ഹബീബു റഹ്മാൻ , ശൈഖുൽ ഉലമ അല്ലാമാ ഗുലാം ജീലാനി അഅളമി ,
ഇമാമു ന്നഹ് വ് എന്നറിയപ്പെടുന്ന അല്ലാമാ ഗുലാം ജീലാനി മീറട്ടി , അല്ലാമാ സുലൈമാൻ ബാഗൽപൂരി , ശൈഖുനൽ മുഹദ്ദിസുൽ കബീർ അല്ലാമാ ളിയാഉൽ മുസ്തഫ അംജദി (ഥ ഉ) , കാനൂനെ ശരീഅത്ത് എന്ന പ്രസിദ്ധ ഹനഫി ഗ്രന്ഥത്തിന്റെ കർത്താവായ ഖാളി ശംസുൽ ഉലമ അല്ലാമാ
മുഫ്തി ശംസുദ്ദീൻ ജബൽപൂരി
,അല്ലാമാ
മുസ്തഫ ശരീഫുൽ ഹഖ് അംജദി തുടങ്ങിയവർ പ്രധാനികളാണ്.
മുസ്നിദുൽ ഹിന്ദ് ഇമാം അഹ്മദ് റസ
യുടെ ഗ്രന്ഥങ്ങൾ പബ്ലിഷ് ചെയ്യുന്നതിൽ
മുഖ്യപങ്ക് വഹിച്ചത് സ്വദ്റു ശരീഅ: യാണ്.
സുന്നത്ത് ജമാഅത്തിന്റെ സൂര്യനായിരുന്നു
മഹാനവർകൾ. ബിദഇകൾക്കെതിരെ ശക്തമായ ഖണ്ഡനങ്ങളും രചനകളും നടത്തിയിട്ടുണ്ട്.
ഇമാം അഹ്മദ് റസ പറയുകയാണ്.
“അല്ലാമാ അംജദ് അലി എല്ലാ ഫന്നിലും നല്ലപോലെ കഴിവ് നേടിയിട്ടുണ്ട്. പ്രത്യേകിച്ച് ഫിഖ്ഹിൽ അതുല്യ വ്യക്തിത്വമാണ്. “
അല്ലാമാ അംജദ് അലിയുടെ ഖലീഫ
ശാരിഹുൽ ബുഖാരി മുഫ്തി മുഹമ്മദ് ശരീഫുൽ ഹഖ് അൽ അംജദി പറയുന്നു.
ഫിഖ്ഹിൽ ശ്രദ്ധേയമായ 17 വാള്യങ്ങളുള്ള ബാഹറെ ശരീഅത്ത് ,
ഇമാം ത്വഹാവി യുടെ ശറഹു
മആനിൽ ആസാറിന്റെ ഹാശിയ കാശ്ഫുൽ
അസ്ത്വാർ , ഫതാവൽ അംജദിയ്യ അടക്കം
ഒട്ടേറെ രചനകൾ അല്ലാമ സ്വദ്റു ശരീഅക്ക്
ഉണ്ട്.
വൈജ്ഞാനിക കേരളത്തിനും
അഭിമാനിക്കാം
—————————-
കേരളത്തിലെ പണ്ഡിത കാരണവർ ,
മദ്റസ പ്രസ്ഥാനത്തിൻ്റെ ശില്പി നൂറുൽ ഉലമ ശൈഖുനാ എം എ ഉസ്താദ് ശാരിഹുൽ ബുഖാരിയിൽ നിന്നാണ് ഹദീസുകളുടെ സനദ് സ്വീകരിച്ചത്.
ശാരിഹുൽ ബുഖാരി വഴി ,
സ്വദ്റു ശരീഅ വഴി ,
ഇമാം അഹ്മദ് റസ
യിലേക്കെത്തുന്ന സനദാണ്
നൂറുൽ ഉലമ
ഖത്മുൽ ബുഖാരിയിൽ
വായിച്ചിരുന്നത്.
വഫാത്ത്
——–
ഇമാം അഹ്മദ് റസ വൈജ്ഞാനിക നൂറ്
പ്രസരിപ്പിച്ച മഹാഗുരു വിജ്ഞാന കടൽ
സ്വദ്റു ശ്ശരീഅ ഹിജ്‌റ 1367 ൽ ദുൽഖഅ്‌ദ് 2 ന് റബ്ബിൻ്റെ റഹ്മത്തിലേക്ക്
യാത്രയായി.
റളിയല്ലാഹൂ അൻഹും
വിവരങ്ങൾക്ക് കടപ്പാട്,
ഉസ്താദ് യൂസുഫ് റസാ അംജദി അൽ
അഫ്ളലിബാംഗ്ളൂർ