സമസ്ത നൂറ്റാണ്ടിലേക്ക്എ ത്തിപ്പിടിക്കാൻ ഇനി ഒരാണ്ട് മാത്രം.
എന്താണ് സമസ്ത, എന്നതിനേക്കാളുപരി
എന്തിനായിരുന്നു സമസ്ത
എന്നതാണ് പ്രാധാന്യം. കേവലം ഒരു പ്രസ്ഥാനമല്ല.
കൃത്യവും, വ്യക്തവും, സമഗ്രവുമായ ഒരു ആശയമാണ്. ആ ആശയത്തിൻ്റെ പ്രബോധകരാണ് സമസ്തക്കാർ.
നവീന വാദങ്ങളുടെ
മാറാപ്പുമായി വഹാബിസം
രംഗപ്രവേശം ചെയ്തപ്പോൾ
അതിനെ പ്രതിരോധിക്കാൻ
സമസ്തക്ക് രൂപം കൊടുത്തു
വിശ്വാസ രംഗത്തെ വികലമാക്കാൻ വഹാബിസം, മൗദുദിസം, തബ്ലീഗിസം,
വ്യാജ ത്വരീഖത്തുകൾ ശ്രമം
തുടങ്ങിയപ്പോൾ അതിനെതിരെ വലിയ കവചവുമായി സൂഫികളായ
മുൻകാല പണ്ഡിതർ പരിശ്രമം ചെയ്തു.
അതാണ്
സമസ്തയുടെ മേൽവിലാസം. ആത്മീയ നിയന്ത്രണങ്ങളോടെ
ഇന്നും അത്തരം പരിശ്രമങ്ങൾ തുടരുന്നു.
പാരമ്പര്യത്തിൻ്റെ മികവിലാണ് ഈ തുടർച്ച.
എത്ര പുരോഗതിയും, സംവിധാനങ്ങളും നിലവിൽ
വന്നാലും അതിനോടൊപ്പം
വിട്ടുവീഴ്ചയില്ലാതെ ചലിക്കാനുള്ള സോഫ്റ്റ്‌വെയർ ഇവിടെ കൈമാറിയിട്ടുണ്ട്. അത്
കൃത്യമായി അപ്പ്ളെ ചെയ്താൽ മതി. കാലത്തിനൊപ്പിച്ച് കളം
വരക്കേണ്ടതില്ല. വ്യാഖ്യാനങ്ങൾ നിർമ്മിക്കേണ്ടതില്ല.
അപ്പോഴാണ് അനുധാവനങ്ങളുടെ
മഹാസൗന്ദര്യം ആസ്വദിക്കാനാവുക.
സമസ്തയുടെ മഹിതപാരമ്പര്യത്തിൽ
ഏറ്റവും സീനിയറായ
നേതാവാണ്
കാന്തപുരം അബൂബക്കർ
മുസ്‌ലിയാർ. ദൗത്യ സാഫല്യത്തിൻ്റെ മഹാ പ്രതീകമായി കാന്തപുരം ഉസ്താദ് മാറികഴിഞ്ഞു.
ആദർശ പ്രചരണ രംഗത്ത്
ഖണ്ഡന പ്രഭാഷകൻ, സംവാദ
നായകൻ, ആദർശ എഴുത്തുകാരൻ തുടങ്ങിയ
അടിസ്ഥാന മേഖലകളിൽ
നൈപുണ്യത്തോടെ സമസ്തയുടെ കാര്യദർശിയായി ഉമ്മത്തിന്
കാവലിരിക്കുന്നു. അദ്ധ്യാത്മിക രംഗത്തെ ഉന്നതരുടെ പ്രോത്സാഹനവും,
തർബിയത്തും, വേണ്ടുവോളം
നുകരാൻ കഴിഞ്ഞു എന്നതാണ് സമസ്തയുടെ
വഴികളിലെ കാന്തപുര തിളക്കം.
1985 ൽ സമസ്ത
60 – മത് വാർഷിക സമ്മേളനത്തിൻ്റെ
സ്വാഗത സംഘം ജനറൽ സെക്രട്ടറിയായിരുന്നു കാന്തപുരം അബൂബക്കർ
മുസ്‌ലിയാർ.
ആ കൂട്ടത്തിൽ ഇന്ന്
ജീവിച്ചിരിക്കുന്ന ഒരെയൊരാൾ
കാന്തപുരം അബൂബക്കർ
മുസ്‌ലിയാരാണ്.
1981 ആഗസ്ത് 10
സമസ്ത മുശാവറയൂടെ തീരുമാനമുണ്ട്
” ഔദ്യോഗികമായ നിലയിൽ വല്ല വാദപ്രതിവാദവും നടത്തേണ്ടി വന്നാൽ
ആ കാര്യം കയ്യാളാൻ
എ.പി അബൂബക്കർ മുസ്‌ലിയാർ
ഇ കെ. ഹസൻ മുസ്‌ലിയാർ
കെ.വി. മുഹമ്മദ് മുസ്‌ലിയാർ
സൈനുദീൻ മുസ്‌ലിയാർ
സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാർ
എന്നിവരെ ഏല്പിച്ചു.
[ സമസ്ത 60-മത് വാർഷിക സുവനീർ 1985 , പേജ് : 65-66 ]
2024 ജൂൺ 26
സമസ്തയുടെ
99- മത് സ്ഥാപക ദിനം