വലിയ ഭാഗ്യം ലഭിച്ച സ്വഹാബി’ ശ്രേഷ്ഠനായിരുന്നു സയ്യിദുനാ
അബ്ദുല്ലാഹ് ബ്നു മസ്ഊദ്(റ).
മുത്തുനബി ﷺ യുടെ നഅലേ മുബാറക്ക് പാദരക്ഷയുടെ ഖാദിമായിരുന്നു ഇബ്നു മസ്ഊദ്(റ).
പ്രിയപ്പെട്ട തന്റെപ്രേമഭാജനത്തിന്
പാദരക്ഷ ഇട്ടുകൊടുക്കും. അവിടുന്ന് അത് ഊരിവെക്കുമ്പോൾ
ഇബ്നു മസ്ഊദ്(റ)
ആ പാദരക്ഷയെടുത്ത് കക്ഷത്ത് വെക്കും.
سَعِد َابْنِ مًَسْعُودٍ بِخِدْمَةِ نَعْلِهِ
وَاَناَ السٌَعِيدُ بِخِدْمَتِي لِمِثاَلِهِ
മുത്തുനബിﷺയുടെ തിരുപാദുകത്തെ പരിചരിച്ചുകൊണ്ട് സയ്യിദുനാ ഇബ്നു
മസ്ഊദ്(റ) വിജയംവരിച്ചു.
ഞാൻ അതിന്റെ മാതൃകക്ക് സേവനം
അനുഷ്ഠിച്ച് കൊണ്ട് വിജയിയായി.
[സആദത്തു ദ്ദാറയ്ൻ
അല്ലാമാ യൂസുഫു ന്നബ്ഹാനി(റ)]
ഇശ്ഖിന്റെ മാണിക്യകൊട്ടാരത്തിലെ
പ്രിയപ്പെട്ടവർ വിശുദ്ധ പാദരക്ഷയുടെ
മാതൃകയെ ചുംബിച്ചു കൊണ്ടേയിരിക്കുകയാണ് . അത്യുന്നതരായ
മഹത്തുക്കളെല്ലാം പാദരക്ഷയെയും,
മാതൃകയെയും വളരെ പ്രാധാന്യത്തോടെ
രചനകളിൽ കൊണ്ടുവന്നിട്ടുണ്ട്.
ഇബ്‌നു അസാക്കിർ , ഇബ്നു അറബി,
സുയൂഥി, സഖാവി,ഫാറഖീ ,ഇബ്നുൽ മുഖ്‌രിഇ റളിയല്ലാഹു അൻഹും അവരിൽ പ്രസിദ്ധരാണ്.
ഇന്ത്യൻ പണ്ഡിതരിൽ പ്രമുഖരായിരുന്ന
അല്ലാമാ അശൈഖ് ഖാളി ഉബൈദുല്ലാഹിൽ
മദിറാസിയുടെ മഹത്തായ രചന നഅലേ
മുബാറക്ക് വിഷയത്തിലുണ്ട്.
തുഹ്ഫത്തുൽ ലബീബ് ഫീ നഅലിൽ ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലം
എന്നാണ് ഗ്രന്ഥത്തിന്റെ പേര് .
മുത്തുനബി ﷺ യുടെ പാദരക്ഷയുടെ ആറു മാതൃകകൾ വിവരിക്കുന്നുണ്ടിതിൽ ,
ചാലിയത്തെ ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യയിൽ വളരെ പ്രാധാന്യത്തോടെ
അല്ലാമാ ശാലിയാത്തി സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
അല്ലാമാ അശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാതിയുടെ ഗുരുവര്യരിൽ പ്രമുഖരാണ്
അല്ലാമാ ഉബൈദുല്ലാഹിൽ മദിറാസി.
നവ്വറല്ലാഹു മർഖദഹും
ഈ വിഷയത്തിൽ ഒത്തിരി എഴുതാനുണ്ട്.
ഈ കുറിപ്പിന്ന് കാരണമായത് ,
അടുത്തിടെ സൗദിയിൽ നിന്ന് വന്ന ഒരു വാർത്തയായിരുന്നു.
ജിദ്ദ കിംഗ് അബ്ദുൽ
അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ
“പ്രവാചകന്റെ കാൽച്ചുവടുകളിലൂടെയുള്ള
കുടിയേറ്റം” എന്ന പ്രദർശനത്തിന്റെ ഭാഗമായി
“ഇത്രാ”യിൽ പ്രവാചകൻ മുഹമ്മദ് നബി ﷺ
യുടെ പാദരക്ഷയുടെ പകർപ്പ് പ്രദർശിപ്പിച്ചിരുന്നു.
عَلَى رَاُْسِ هذَا الْكَوْنِ نَعْلُ مُحَمٌَدٍ
عَلَتْ فَجَمِيعُ الْخَلْقِ تَحْتَ ظلَالِهِ
പ്രപഞ്ചത്തിന്റെ ശിരസ്സിനേക്കാൾ
മുത്തുനബി ﷺ യുടെ പാദരക്ഷ
ഉയർന്നിരിക്കുന്നു. സർവ്വ സൃഷ്ടിയും
ആ പാദരക്ഷയുടെ തണലിലാണ്.
സാത്വികർ ഒത്തിരിയായി പാടിയും പറഞ്ഞും കൊണ്ടിരികുകയാണ്.
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വ സല്ലം
മുഹമ്മദ് സാനി നെട്ടൂർ