പരിശുദ്ധ മക്കയിൽ മാലിക്കി കുടുംബം നടത്തിയ വലിയൊരു മൗലിദ് സദസ്സിലേക്ക് ഡോ.സയ്യിദ് അലവി മാലികി(റ) തങ്ങൾ
ഇമാമുൽ അറൂസ് (റ)ൻ്റെ പേരക്കുട്ടിയായിരുന്ന ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും ആത്മീയ നേതാവുമായിരുന്ന
ഡോ. തൈക്ക ശൈഖ് ശുഹൈബ്ആലിം(റ)നെ പ്രത്യേകം ക്ഷണിച്ചിരുന്നു.
മഹത്തായ ആ മൗലിദ് സദസ്സിൽ വിദേശ രാജ്യങ്ങളില ഒത്തിരി മഹാത്മാക്കൾ ഒരുമിച്ച് കൂടിയിട്ടുണ്ട്. അവിടെ വെച്ച് ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) ഇമാമുൽ അറൂസ്(റ) തങ്ങളുടെ മവാഹിബു സൈൻ ഫീ മനാഖിബിൽ ഹസനൈനിയിൽ നിന്നും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.
ഗദ്യ-പദ്യത്തിലെ സാഹിത്യങ്ങളുടെ മികവ്
അവിടെ കൂടിയിരുന്ന അറബികളെ അത്ഭുതപ്പെടുത്തി.
ഇതാരാണ് രചിച്ചത് ? അറിയാനുള്ള ആഗ്രഹത്തോടെ എല്ലാവരും ചോദിക്കുകയാണ്.
ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) പറഞ്ഞു :
ഇത് എൻ്റെ പിതാമഹനായ ഇമാമുൽ അറൂസ് (റ) രചിച്ചതാണ്.
അവര് അറബിയാണോ ? എന്നായി അടുത്ത ചോദ്യം.
ഇന്ത്യയിലെ തമിഴ്നാട്ടിലെ കായൽ പട്ടണം സ്വദേശിയാണെന്നും അവരുടെ പൂർവ്വീകർ അറബികളാണെന്നും പറഞ്ഞു.
മാലിക്ക് കുടുംബം രണ്ട് പ്രതിനിധികളെ ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ)തങ്ങളുടെ കൂടെ അയക്കുകയും ഇമാമുൽ അറൂസ് (റ) തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്യുകയും ,കുടുംബത്തിൻ്റെ ആവശ്യപ്രകാരം പ്രസ്തുത മനാഖിബിൻ്റെ മുന്നൂറ് കോപ്പി കൊണ്ട് പോവുകയും ചെയ്തു.
യാ ഹുസൈൻ ഇബ്നു അലി
ഇന്ത്യയിൽ നിന്നൊരു മനാഖിബ്.
രചനാ പശ്ചാത്തലം ,
തമിഴ്നാട്ടിലെ മേലെപ്പാളയം എന്ന സ്ഥലത്ത് ഇമാമുൽ അറൂസ് (റ)
ദഅവത്തിനായി പോയ സന്ദർഭത്തിൽ ശക്തിയായ തൊണ്ടവേദന അനുഭവപ്പെട്ടു. അതിൽ നിന്നും മോചനം കിട്ടാൻ കരുതി കൊണ്ട് അവിടെയുള്ള ഒരു മരത്തണലിലിരുന്ന് ഒരു ദിവസം കൊണ്ട് രചന പൂർത്തീകരിച്ചതാണ്
മവാഹിബു സൈൻ ഫീ മനാഖിബിൽ ഹസനൈൻ.
സയ്യിദുനാ ഹുസൈൻ (റ)ൻ്റെ ദർശന സൗഭാഗ്യം ഉണ്ടാവുകയും , വിഷമങ്ങൾ ദൂരീകരിക്കപ്പെടുകയും ചെയ്തു.
മഹത്തുക്കൾ വലിയ സഹായികളാണല്ലോ ,
അറിവനുഭവങ്ങളുടെ ചരിതങ്ങൾ വിശ്വസികൾക്ക് പകരുന്ന ഊർജ്ജം വലുതാണ്.
അങ്ങിനെ മാദിഹു സ്വിബ്തൈൻ എന്ന പേരിൽ അദ്ധ്യാത്മിക ലോകത്ത് ഇമാമുൽ അറൂസ് ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം (റ) .പ്രസിദ്ധരായി. പ്രസിദ്ധ ജലാലിയ്യ റാതീബ് രചിച്ചതും മഹാനവർകളാണ്.
മനാഖിബ് PDF of the complete text can be downloaded from here:
മനാഖിബിലെ യാ ഹുസൈനു ഇബ്നു അലി
എന്ന തവസ്സുൽ ബൈത്ത്
ഹാഫിള് മുബാറക്ക് പാലാഴി ആലപിക്കുന്നു
ഈ ലിങ്കും ഉപയോഗപ്പെടുത്തുക
Muhammed sani nettoor